ഫാൻസി നമ്പർ ലേലം ഇന്നുമുതൽ

ദോഹ: ലോകകപ്പ് ലോഗോ പതിച്ച ഫാൻസി നമ്പറുകളുടെ ലേലം വ്യാഴാഴ്ച ആരംഭിക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. വ്യാഴാഴ്ച രാവിലെ എട്ട് മുതൽ മുതൽ സെപ്റ്റംബർ 18 ഞായറാഴ്ച രാത്രി 10 മണിവരെ മെട്രാഷ് രണ്ട് ആപ്ലിക്കേഷൻ വഴി പൊതുജനങ്ങൾക്ക് ലേലത്തിൽ പങ്കെടുക്കാം. ഫാൻസി നമ്പറുകളുടെ 12ാമത് ലേലമാണ് വ്യാഴാഴ്ച ആരംഭിക്കുന്നത്. ലോകകപ്പ് മുദ്രപതിച്ച നമ്പർ പ്ലേറ്റുകളായിരിക്കും ഇത്തവണ നൽകുന്നത്. രണ്ടു വിഭാഗങ്ങളിലായാണ് ലേലം നടക്കുന്നത്.

രണ്ടിനും വെവ്വേറെ സെക്യൂരിറ്റി ഡെപ്പോസിറ്റ് ഈടാക്കും. കഴിഞ്ഞ മേയിലാണ് ലോകകപ്പ് ലോഗോ പതിച്ച നമ്പർ പ്ലേറ്റുകളുടെ ആദ്യ ലേലം നടന്നത്. വാഹന ഉടമകളിൽനിന്നും മികച്ച പ്രതികരണമായിരുന്നു ഇത്തവണ ലഭിച്ചത്. 50 നമ്പറുകൾ ലേലത്തിൽ വെച്ചപ്പോൾ 811118 എന്ന നമ്പറായിരുന്നു ഏറ്റവും ഉയർന്ന വില നേടിയത്. 18 ലക്ഷം റിയാലായിരുന്നു വില.

Tags:    
News Summary - Fancy Number Auction From Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.