ഫ്രണ്ട്സ് ഓഫ് തിരുവല്ല പുതുവത്സര കുടുംബ സംഗമത്തിൽനിന്ന്
ദോഹ: ഫ്രണ്ട്സ് ഓഫ് തിരുവല്ല (ഫോട്ട) പുതുവത്സര കുടുംബസംഗമം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.അല്‍ സദ്ദിലുള്ള സ്വാദ് റസ്റ്റാറന്റിന്റെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന മീറ്റിങ്ങില്‍ ഫോട്ട രക്ഷാധികാരി ജോണ്‍ സി. എബ്രഹാം അധ്യക്ഷത വഹിച്ചു.
സംസ്കൃതി ഖത്തര്‍ മുന്‍ പ്രസിഡന്റ് കെ.കെ. ശങ്കരന് ഉദ്ഘാടനം ചെയ്തു. ഓരോ പ്രാദേശിക പ്രവാസി കൂട്ടയ്മകളും സ്വന്തം നാടിന്റെ നന്മയെ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം വിശദീകരിച്ചു.
പ്രവാസി ക്ഷേമം, എസ്.ഐ.ആര്, വോട്ടേഴ്സ് ലിസ്റ്റിൽ പേരുചേര്ക്കുന്നതിനെ പറ്റിയും ലോകകേരള സഭാംഗം അബ്ദുറൗഫ് കൊണ്ടോട്ടി ക്ലാസെടുത്തു. തോമസ് കുര്യന് നെടുംതറയില്‍ സ്വാഗതവും ഫോട്ട ജനറല്‍ സെക്രട്ടറി അനീഷ് ജോര്‍ജ് മാത്യു നന്ദിയും പറഞ്ഞു.
ചടങ്ങിൽ 45 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു മടങ്ങുന്ന ഫ്രണ്ട്സ് ഓഫ് തിരുവല്ല (ഫോട്ട)യുടെ സ്ഥാപക അംഗവും വൈസ് പ്രസിഡന്റുമായ കുരുവിള കെ. ജോര്‍ജിനും കുടുംബത്തിനും യാത്രയയപ്പ് നൽകി. കുരുവിള കെ. ജോര്‍ജിന് ഫോട്ടായുടെ ഉപഹാരം കെ.കെ. ശങ്കരനും അബ്ദുറൗഫ് കൊണ്ടോട്ടിയും ചേര്‍ന്ന് സമര്‍പ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.