പ്രവാസികള്‍ക്കും പങ്കാളിത്തം വേണം -ഇന്‍കാസ് ഖത്തര്‍

ദോഹ: കൃഷിയെയും കര്‍ഷകരെയും പ്രോത്സാഹിപ്പിക്കുന്നതിനായി കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാന സഹകരണ കാര്‍ഷിക വികസന ബാങ്കില്‍ പ്രവാസികള്‍ക്കും പങ്കാളിത്തം വേണമെന്ന് ഹ്രസ്വസന്ദര്‍ശനത്തിന് ഖത്തറിലെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നിവേദനത്തില്‍ ഇന്‍കാസ് ഖത്തര്‍ ആവശ്യപ്പെട്ടു.

പ്രവാസികള്‍ക്കും കേരള സംസ്ഥാന സഹകരണ കാര്‍ഷിക വികസന ബാങ്കില്‍ ക്രയവിക്രയം നടത്താനും അര്‍ഹരായവര്‍ക്ക് സാമ്പത്തികവും അല്ലാത്തതുമായ സഹായ സഹകരണവും ലഭ്യമാക്കാനുമുള്ള സാഹചര്യം ഉണ്ടാക്കണമെന്നും പ്രവാസി സമൂഹത്തിന് വേണ്ടി ഇന്‍കാസ് ഖത്തര്‍ നിവേദനത്തിലൂടെ ആവശ്യമുന്നയിച്ചു. കേരളത്തിന്‍റെ ആഭ്യന്തര ഉൽപാദനത്തില്‍ 30 ശതമാനത്തിലധികം സംഭാവന നൽകുന്ന പ്രവാസികളുടെ പുനരധിവാസം ഉള്‍പ്പെടെയുള്ള വിഷയത്തില്‍ പ്രായോഗിക നടപടികള്‍ ഉണ്ടായിട്ടില്ലെന്നതും നിവേദനത്തില്‍ സൂചിപ്പിച്ചു.ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി രക്ഷാധികാരി മുഹമ്മദ് ഷാനവാസ്, അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ജോപ്പച്ചന്‍ തെക്കെകൂറ്റ്, പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ, ഐ.സി.ബി.എഫ് ജനറല്‍ സെക്രട്ടറി കെ.വി. ബോബന്‍, വി.എസ്. അബ്ദു റഹ്മാന്‍, ബഷീര്‍ തുവാരിക്കല്‍, ജയപാല്‍ തിരുവനന്തപുരം, ഹനീഫ് ചാവക്കാട്, പ്രേംജിത്ത് തുടങ്ങിയവര്‍ ചേര്‍ന്ന് നിവേദനം സമര്‍പ്പിച്ചു. ശക്തമായ ഇടപെടല്‍ നടത്തുമെന്ന് പ്രതിപക്ഷ നേതാവ് ഉറപ്പ് നല്‍കി.

Tags:    
News Summary - Expatriates also need participation - INCAS Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.