ദോഹ: പഴകിയ ഭക്ഷ്യോൽപന്നങ്ങൾ വിൽപന നടത്തിയതിനെത്തുടർന്ന് ഫ്രഷ് ഫിൽ ഫുഡ്സ് കമ്പനി ഒരു മാസത്തേക്ക് അടച്ചുപൂട്ടി.
പഴകിയതും കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്താത്തതുമായ ഭക്ഷ്യോൽപന്നങ്ങൾ വിൽപന നടത്തുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ഉപഭോക്തൃ സംരക്ഷണ നിയമം 2008ലെ ആർട്ടിക്ൾ (6), (7) എന്നിവയുടെ ലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്നാണ് സ്ഥാപനം അടച്ചുപൂട്ടാൻ വാണിജ്യ വ്യവസായ മന്ത്രാലയം ഉത്തരവിട്ടത്. തുടർനടപടികൾക്കായി അധികൃതർക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഉപഭോക്താക്കളുടെ ആരോഗ്യ സംരക്ഷണവും വിപണിയിൽ ലഭ്യമായ ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി. വ്യക്തികളുടെ ആരോഗ്യത്തിന് ഹാനികരമായതോ രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നതോ ആയ ഒരു നടപടിയും അനുവദിക്കില്ലെന്നും നിയമ ലംഘനങ്ങളോ നിയമവിരുദ്ധമായ നടപടികളോ കണ്ടാൽ റിപ്പോർട്ട് ചെയ്യണമെന്നും പൗരന്മാരോടും താമസക്കാരോടും മന്ത്രാലയം ആവശ്യപ്പെട്ടു.
ദോഹ: അൽ റയ്യാൻ, ദോഹ മുനിസിപ്പാലിറ്റികൾ ന്യൂ ഇൻഡസ്ട്രിയൽ ഏരിയയിലെ ഭക്ഷ്യ സ്ഥാപനങ്ങളിൽ സംയുക്ത പരിശോധന നടത്തി. 11 ഫുഡ് ഇൻസ്പെക്ടർമാരും ഒരു വെറ്ററിനറി ഡോക്ടറും പരിശോധനയിൽ പങ്കെടുത്തു.
റെഗുലേറ്ററി പ്രവർത്തനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും വർധിപ്പിക്കാനും പ്രകടന നിലവാരം ഉയർത്താനും ഇത് ലക്ഷ്യമിടുന്നു. ഖത്തറി, ഗൾഫ്, അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾക്കനുസൃതമായി വാണിജ്യ സ്ഥാപനങ്ങൾ ആവശ്യമായ ആരോഗ്യ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് പരിശോധനയിൽ ഉറപ്പുവരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.