ഡോ. നി​സാ​ർ കോ​ച്ചേ​രി (ലോ​ക കേ​ര​ള​സ​ഭാം​ഗം)

തൊ​ഴി​ൽ അ​വ​കാ​ശ​ങ്ങ​ൾ: കാ​ല​താ​മ​സം ഒ​ഴി​വാ​ക്ക​ണം -ഡോ. നി​സാ​ർ കോ​ച്ചേ​രി

ദോ​ഹ: വി​ദേ​ശ​ത്തെ ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ല​ഭി​ക്കാ​നു​ള്ള ശ​മ്പ​ളം, തൊ​ഴി​ൽ അ​വ​കാ​ശ​ങ്ങ​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി​ക​ൾ ഫ​യ​ൽ ചെ​യ്യാ​നും കേ​സ് ന​ട​ത്തി​പ്പി​നു​ള്ള അ​വ​കാ​ശം എം​ബ​സി​ക്ക് ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ഖ​ത്ത​റി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും നോർക്ക ലീഗൽ കൺസൾട്ടൻ്റുമായ ഡോ. നി​സാ​ർ കോ​ച്ചേ​രി ലോ​ക കേ​ര​ള​സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. കേ​സു​ക​ളി​ലെ കാ​ല​താ​മ​സ​വും കാ​ത്തി​രി​ക്കു​ന്ന സ​മ​യ​ത്ത് താ​മ​സി​ക്കാ​നു​ള്ള ചെ​ല​വു​ക​ളും മ​റ്റും വെ​ല്ലു​വി​ളി​യാ​ണ്. പ​ല​പ്പോ​ഴും നി​യ​മ ന​ട​പ​ടി​യു​ടെ ചെ​ല​വ് തൊ​ഴി​ലാ​ളി​ക്ക് താ​ങ്ങാ​വു​ന്ന​തി​നു​മ​പ്പു​റ​മാ​ണ്. ഈ ​ഉ​ത്ത​ര​വാ​ദി​ത്തം എം​ബ​സി ഏ​റ്റെ​ടു​ക്ക​ണം.

മ​യ​ക്കു​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി പേ​ർ വ​ഞ്ചി​ക്ക​പ്പെ​ടു​ന്നു. ഇ​ന്ത്യ​യി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ മി​ക​ച്ച ഡി​റ്റ​ക്ട​റു​ക​ൾ വെ​ക്കു​ക​യും കാ​ര്യ​ക്ഷ​മ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്താ​ൽ സം​ശ​യി​ക്കു​ന്ന​വ​രെ ത​ട​ഞ്ഞു​വെ​ച്ച് നാ​ട്ടി​ൽ വി​ചാ​ര​ണ ചെ​യ്യാം. വി​ദേ​ശ​ത്ത് അ​ന്യാ​യ​മാ​യി ശി​ക്ഷി​ക്ക​പ്പെ​ടു​ന്ന​തും ക​ഠി​ന​മാ​യ ശി​ക്ഷ​ക​ളും ഒ​ഴി​വാ​ക്കാ​ൻ ഇ​ത് ഉ​പ​ക​രി​ക്കും. ചെ​ക്ക് ബൗ​ൺ​സി​ങ് കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന​വ​രെ പി​ന്തു​ണ​ക്കാ​ൻ സം​വി​ധാ​ന​മൊ​രു​ക്ക​ണം. തൊ​ഴി​ൽ​ന​ഷ്ടം, ബി​സി​ന​സ് ത​ക​ർ​ച്ച തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളാ​ൽ ചെ​ക്ക് ബൗ​ൺ​സി​ങ് സം​ഭ​വി​ക്കാ​റു​ണ്ട്. ഖ​ത്ത​റി​ലെ 532 ഇ​ന്ത്യ​ൻ ത​ട​വു​കാ​രി​ൽ 112 പേ​ർ ചെ​ക്കു​കേ​സു​ക​ളി​ൽ​പെ​ട്ട​വ​രാ​ണ്. വാ​യ്പ തി​രി​ച്ച​ട​വി​നും പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നും അ​വ​ർ​ക്ക് അ​വ​സ​ര​വും സാ​വ​കാ​ശ​വും ല​ഭ്യ​മാ​ക്കാ​ൻ എ​ന്ത് ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്ന് പ​ഠി​ക്ക​ണം.

വി​ദേ​ശ​ത്ത് തൊ​ഴി​ൽ ന​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്ക് ആ​റു​മാ​സ​ത്തേ​ക്കെ​ങ്കി​ലും സാ​മ്പ​ത്തി​ക പി​ന്തു​ണ ന​ൽ​കാ​ൻ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി അ​വ​ത​രി​പ്പി​ക്ക​ണം. ഇ​ന്ത്യ​യി​ൽ അ​നു​വ​ദ​നീ​യ​വും വി​ദേ​ശ​ത്ത് നി​രോ​ധി​ക്ക​പ്പെ​ട്ട​തു​മാ​യ മ​രു​ന്നു​ക​ളു​ടെ പ​ട്ടി​ക വി​മാ​ന​ത്താ​വ​ള​ത്തി​ൽ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ല​ഭ്യ​മാ​ക്ക​ണം. അ​ബ​ദ്ധ​ത്തി​ൽ ഇ​ത്ത​രം മ​രു​ന്ന് കൊ​ണ്ടു​വ​ന്ന് കു​ടു​ങ്ങു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണം. മ​രു​ന്ന് ഉ​ള്ള​ട​ക്ക​ത്തി​ന്റെ അ​നു​വ​ദി​ക്ക​പ്പെ​ട്ട പ​രി​ധി ഉ​യ​ർ​ത്താ​ൻ ന​യ​ത​ന്ത്ര ത​ല​ത്തി​ൽ ഇ​ട​പെ​ട​ൽ ന​ട​ത്ത​ണം. വ​ധ​ശി​ക്ഷ വി​ധി ന​ട​പ്പാ​ക്കു​ന്ന​തി​ന് മു​മ്പ് മാ​തൃ​രാ​ജ്യ​ത്തി​ന് ഇ​ട​പെ​ടാ​നും നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കും കൂ​ടു​ത​ൽ സാ​വ​കാ​ശം ല​ഭി​ക്കാ​ൻ ഇ​ട​പെ​ട​ണം. ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ നീ​തി ഉ​റ​പ്പാ​ക്കാ​ൻ കേ​സ് ന​ട​പ​ടി​ക​ളി​ലും വി​ചാ​ര​ണ​യി​ലും പ്ര​തി​ക്ക് മാ​തൃ​ഭാ​ഷ സ​ഹാ​യം ല​ഭ്യ​മാ​ക്ക​ണം. പ​ല രാ​ജ്യ​ങ്ങ​ളു​മാ​യും ഇ​ന്ത്യ ത​ട​വു​കാ​രു​ടെ കൈ​മാ​റ്റ​വു​മാ​യി ക​രാ​ർ ഒ​പ്പി​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും അ​വ ശ​രി​യാ​യി വി​നി​യോ​ഗി​ക്ക​പ്പെ​ടു​ന്നി​ല്ല. ഇ​വ​യി​ലെ​ല്ലാം പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ താ​ൽ​പ​ര്യം മു​ൻ​നി​ർ​ത്തി സ്ഥി​രം സം​വി​ധാ​ന​ങ്ങ​ളും മു​ൻ​കൈ​​ക​ളും എ​ടു​ക്കാ​ൻ ലോ​ക കേ​ര​ള​സ​ഭ ഇ​ട​പെ​ട​​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Employment Rights

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.