ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ജർമൻ ചാൻസലർ ഒലാഫ് ഷോൾസിനൊപ്പം
ദോഹ: ഖത്തറും ജർമനിയും തമ്മിലെ വിവിധ മേഖലകളിലെ സഹകരണം ശക്തമാക്കി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ബർലിൻ സന്ദർശനം. വ്യാഴാഴ്ച ബർലിനിലെത്തിയ അമീർ ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്, പ്രസിഡന്റ് ഡോ. ഫ്രാങ്ക് വാൾടർ സ്റ്റീൻമിയർ, വിദേശകാര്യ മന്ത്രി അനലേന ബിയറബോക് എന്നിവരുമായി വ്യത്യസ്ത കൂടിക്കാഴ്ചകൾ നടത്തി.
പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, അമിരി ദിവാൻ ചീഫ് ശൈഖ് സൗദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി, ഊർജ സഹമന്ത്രി സഅദ് ഷെരിദ അൽ കഅബി, വാണിജ്യ-വ്യവസായ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഖാസിം ആൽഥാനി എന്നിവർ ഉൾപ്പെടെ ഉന്നത സംഘവും അമീറിനൊപ്പം ജർമൻ സന്ദർശനത്തിനുണ്ട്.
വിദേശകാര്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഫലസ്തീനിലെ സംഘർഷ സാഹചര്യം ചർച്ച ചെയ്തതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. സാമ്പത്തിക, നിക്ഷേപ, ഊർജ മേഖലകളിലെ നിരവധി സഹകരണ കരാറുകൾ സംബന്ധിച്ച് അമീറിന്റെ സന്ദർശനത്തിനിടെ ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.