അടിയന്തര അറ്റസ്റ്റേഷന് മാത്രമായി ഖത്തർ ഇന്ത്യൻ എംബസിയിൽ ക്യാമ്പ്

ദോഹ: അടിയന്തര അറ്റസ്റ്റേഷനു മാത്രമായി ഖത്തറിലെ ഇന്ത്യൻ എംബസിയിൽ സെപ്റ്റംബർ 12നു പ്രത്യേക കോൺസുലാർ ക്യാമ്പ് നടത്തും. എംബസിയിൽ ഓൺ‌ലൈൻ അപ്പോയിന്‍റ്മെന്‍റിനായി രജിസ്റ്റർ ചെയ്തിട്ടുള്ള അപേക്ഷകർക്ക് അടിയന്തര പവർ ഓഫ് അറ്റൊർണി/പി.സി.സി/ഒറിജിനൽ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷനുകൾ മുതലായവക്ക് അപേക്ഷിക്കാം.

വാട്ട്സ്ആപ്പ് നമ്പറായ 33059647ൽ സെപ്റ്റംബർ ഒമ്പതിനകം ഇനിപറയുന്ന ഫോർമാറ്റിൽ അയക്കണം:

1. പേര്

2. പാസ്‌പോർട്ട് നമ്പർ

3. ക്യുഐഡി നമ്പർ.

4. മൊബൈൽ നമ്പർ. 5. ഇമെയിൽ ഐഡി

6. ആവശ്യപ്പെടുന്ന സർവിസ്

7. അടിയന്തര സർവിസ് അവശ്യപ്പെടുന്ന കാരണം

8. ഓൺലൈൻ അപ്പോയിന്‍റ്മെന്‍റ് ലഭിച്ച തിയതി. ഇതിനു ശേഷം അപ്പോയിന്‍റ്മെന്‍റ് സ്ഥിരീകരണം, സമയം എന്നിവ വാട്ട്‌സ്ആപ്പ് വഴി അപേക്ഷകരെ അറിയിക്കുന്നതാണ്. കോൺസുലർ ക്യാമ്പ് പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ളതാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.