ദോഹ: തെക്കൻ ഇറാനിലുണ്ടായ ഭൂചലനത്തിൽ ഖത്തറിന് യാതോരുവിധ ഭീഷണിയുമില്ലെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി. ഞായറാഴ്ച രാവിലെ എട്ടു മണിയോടെയാണ് തെക്കുപടിഞ്ഞാറൻ ഇറാനിൽ റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.
ദോഹയിൽനിന്ന് ഏകദേശം 263 കിലോമീറ്റർ വടക്കുകിഴക്ക് ഭാഗത്തായി ഉണ്ടായ ഭൂകമ്പം അപകടകരമല്ലെന്നാണ് കാലാവസ്ഥാ വിഭാഗത്തിലെ വിദഗ്ധർ പറയുന്നത്.അറേബ്യൻ പ്ലേറ്റിനും യുറേഷ്യൻ പ്ലേറ്റിനും ഇടയിലുള്ള തുടർച്ചയായ ചലനങ്ങളുടെ ഫലമായാണ് ഭൂകമ്പം അനുഭവപ്പെട്ടത്.
ഈ പ്രദേശം ഭൗമശാസ്ത്രപരമായി സജീവമായി ഭൂചലനങ്ങൾ ഉണ്ടാകുന്ന പ്രദേശങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. എന്നാൽ, ഇത്തരം ഭൂചലനങ്ങൾ ഖത്തറിന് ഒരു അപകടവും ഉണ്ടാക്കുന്നില്ലെന്നും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.