പു​സ്ത​ക​മേ​ളയിൽ യു​വ​ത ബു​ക്ക് ഹൗ​സ് പവിലിയൻ ഒരുക്കി

ദോ​ഹ: അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​യി​ൽ വൈ​വി​ധ്യ​മാ​യ പു​സ്ത​ക ശേ​ഖ​ര​വു​മാ​യി കേ​ര​ള​ത്തി​ലെ പ്ര​മു​ഖ പ്ര​സാ​ധ​ക​രാ​യ യു​വ​ത ബു​ക്ക് ഹൗ​സും പ​ങ്കെ​ടു​ക്കു​ന്നു. സ്റ്റാ​ൾ ന​മ്പ​ർ എ​ച്ച് 5-15 ലാ​ണ് യു​വ​ത​യു​ടെ പു​സ്ത​ക​ശേ​ഖ​രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​സ്‌​ലാ​മി​ക ഗ്ര​ന്ഥ​ങ്ങ​ൾ, ച​രി​ത്രം, പൊ​തു​വി​ജ്ഞാ​നം, ഹ​ദീ​സ് പ​ഠ​ന​ങ്ങ​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലു​ള്ള പു​സ്ത​ക​ങ്ങ​ൾ മേ​ള​യി​ൽ ല​ഭ്യ​മാ​കും.

മേ​ള​യു​ടെ ഭാ​ഗ​മാ​യി ഓ​രോ പു​സ്ത​ക​ങ്ങ​ൾ​ക്കും പ്ര​ത്യേ​ക ഡി​സ്കൗ​ണ്ടു​ക​ളും ബ​ണ്ടി​ൽ ഓ​ഫ​റു​ക​ളും വാ​യ​ന​ക്കാ​ർ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ്ര​വാ​സി​ക​ൾ​ക്കാ​യി യു​വ​ത അ​വ​ത​രി​പ്പി​ക്കു​ന്ന "വീ​ട്ടി​ൽ ഒ​രു ലൈ​ബ്ര​റി" പ​ദ്ധ​തി​യി​ൽ ചേ​രാ​നും അ​വ​സ​രം ഒ​രു​ക്കി​യി​ട്ടു​ണ്ട്. പു​സ്ത​ക​മേ​ള​യി​ൽ നി​ന്ന് നി​ശ്ചി​ത തു​ക​യ്ക്കു​ള്ള പു​സ്ത​ക​ങ്ങ​ൾ ഓ​ർ​ഡ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക്, അ​വ സു​ര​ക്ഷി​ത​മാ​യി നാ​ട്ടി​ലെ വി​ലാ​സ​ത്തി​ൽ എ​ത്തി​ച്ചു ന​ൽ​കു​ന്ന സൗ​ക​ര്യ​വും ല​ഭ്യ​മാ​കും. മി​ക​ച്ചൊ​രു വാ​യ​നാ​നു​ഭ​വം തേ​ടു​ന്ന​വ​ർ​ക്കാ​യി അ​ത്യാ​ധു​നി​ക​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടെ​യാ​ണ് യു​വ​ത സ്റ്റാ​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 6677 2199.

Tags:    
News Summary - Yuvatha Book House Sets Up Pavilion at the Book Fair"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.