ദോഹ: കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി തെരെഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശനെ ഇന്‍കാസ് ഖത്തര്‍ പ്രസിഡന്റ് സിദ്ധീഖ് പുറായില്‍ അഭിനന്ദനമറിയിച്ചു. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച അദ്ദേഹം ടീം യു.ഡി.എഫിനെ ഉജ്ജ്വല വിജയത്തിലേക്കെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. ക്യത്യമായ കാഴ്ചപ്പാടും ദീര്‍ഘ വീക്ഷണവുമുള്ള അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നതോടെ കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് വലിയ മുന്നേറ്റം സൃഷ്ടിക്കാന്‍ സാധിക്കും.
കേരളീയ സമൂഹത്തിന് മുമ്പാകെ വന്‍ പദ്ധതികാളാണ് യു.ഡിയ.എഫ് പ്രകടനപത്രികയിലൂടെ മുന്നോട്ട് വെച്ചത്. ഇത് നടപ്പാക്കാന്‍ വരുന്ന യു.ഡി.എഫ് സര്‍ക്കാറിന് സാധിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു. മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ കാലതാമസം എടുത്തെങ്കിലും അത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ജനാധിപത്യ ബോധത്തിലെ സൂക്ഷ്മതയാണ് വ്യക്തമാക്കുന്നത്.
എല്ലാ നേതാക്കളെയും ഉള്‍ക്കൊള്ളാനും ചേര്‍ത്ത് നിർത്താനും തയാറായ കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെയും ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെയും എ.ഐ.സി.സി പ്രസിഡന്റ് മല്ലികാര്‍ജുൻ ഖാര്കെയുടെയും നിലപാട് മാതൃകാപരമാണെന്നും സിദ്ദീഖ് പുറായില്‍ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.