അ​ൽ മ​ദ്റ​സ അ​ൽ ഇ​സ്‌​ലാ​മി​യ സംഘടിപ്പിച്ച ഫി​നി​ഷി​ങ് സ്കൂ​ൾ പരിപാടിയിൽ പങ്കെടുത്തവർ

അ​ൽ മ​ദ്റ​സ അ​ൽ ഇ​സ്‌​ലാ​മി​യ “ഫി​നി​ഷി​ങ് സ്കൂ​ൾ” ശ്ര​ദ്ധേ​യ​മാ​യി

ദോ​ഹ: അ​ൽ മ​ദ്റ​സ അ​ൽ ഇ​സ്‌​ലാ​മി​യ മ​ദ്റ​സ​യി​ൽ​നി​ന്നും പ​ത്താം ക്ലാ​സ് വി​ജ​യി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച “ഫി​നി​ഷി​ങ് സ്കൂ​ൾ” പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി. വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി പ​ഠ​ന -ജീ​വി​ത മാ​ർ​ഗ​ങ്ങ​ളെ ല​ക്ഷ്യ​മാ​ക്കി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും പ​ങ്കെ​ടു​ത്തു.

മോ​ട്ടി​വേ​ഷ​ൻ സ്പീ​ക്ക​റും പൂ​ർ​വ വി​ദ്യാ​ർ​ഥി​യു​മാ​യ ഉ​മ​ർ ബി​ൻ അ​ബ്ദു​ൽ അ​സീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജീ​വി​ത​ത്തി​ൽ ല​ക്ഷ്യ​ബോ​ധ​ത്തോ​ടെ​യും ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യും മു​ന്നേ​റേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യം അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. പു​തി​യ വി​ദ്യാ​ഭ്യാ​സ ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ദി​ശാ​ബോ​ധ​വും പ്ര​ചോ​ദ​ന​വും ന​ൽ​കു​ന്ന വി​വി​ധ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​യാ​യി.

വി​ദ്യാ​ർ​ഥി​ക​ളു​ടെ വ്യ​ക്തി​ത്വ വി​ക​സ​നം, പ​ഠ​ന​രീ​തി, ക​രി​യ​ർ ബോ​ധ​വ​ൽ​ക്ക​ര​ണം, സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്വം എ​ന്നി​വ​യെ ആ​സ്പ​ദ​മാ​ക്കി ക്ലാ​സു​ക​ളും സം​വാ​ദ​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു. അ​സ്ലം, റ​ഖീ​ബ് മേ​ലാ​റ്റൂ​ർ, സി.​കെ. അ​ബ്ദു​ൽ ക​രീം, ശ​റ​ഫു​ദ്ദീ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Al Madrasa Al Islamiyya's 'Finishing School' Gains Wide Attention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.