ല​ഖ്‌​വി​യ -ക്യു.​എ​ഫ്.​എ​ഫ്.​ഡി ക​രാ​റി​ൽ ബ്രി​ഗേ​ഡി​യ​ർ മു​ബാ​റ​ക് ഷെ​രീ​ദ അ​ൽ ക​അ്ബി​യും ക്യു.​എ​ഫ്.​എ​ഫ്.​ഡി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഫ​ഹ​ദ് ഹ​മ​ദ് അ​ൽ സു​ലൈ​തി​യും ഒ​പ്പു​വെ​ക്കു​ന്നു

ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ഹ​ക​ര​ണം; ല​ഖ്‌​വി​യ -ക്യു.​എ​ഫ്.​എ​ഫ്.​ഡി ക​രാ​ർ

ദോ​ഹ: ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും മാ​നു​ഷി​ക സ​ഹാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി ആ​ഭ്യ​ന്ത​ര സു​ര​ക്ഷാ സേ​ന​യാ​യ 'ല​ഖ്‌​വി​യ', ഖ​ത്ത​ർ ഫ​ണ്ട് ഫോ​ർ ഡെ​വ​ല​പ്‌​മെ​ന്റു​മാ​യി ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു. ദോ​ഹ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ല​ഖ്‌​വി​യ ഡെ​പ്യൂ​ട്ടി ക​മാ​ൻ​ഡ​ർ സ്റ്റാ​ഫ് മേ​ജ​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ് മി​സ്ഫ​ർ അ​ൽ ഷ​ഹ്‌​വാ​നി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ല​ഖ്‌​വി​യ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ ആ​ൻ​ഡ് സ​പ്ലൈ അ​സി​സ്റ്റ​ന്റ് ക​മാ​ൻ​ഡ​ർ സ്റ്റാ​ഫ് ബ്രി​ഗേ​ഡി​യ​ർ മു​ബാ​റ​ക് ഷെ​രീ​ദ അ​ൽ ക​അ്ബി​യും ക്യു.​എ​ഫ്.​എ​ഫ്.​ഡി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഫ​ഹ​ദ് ഹ​മ​ദ് അ​ൽ സു​ലൈ​തി​യു​മാ​ണ് ക​രാ​റി​ൽ ഒ​പ്പി​ട്ട​ത്.

ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ദു​ര​ന്ത​മേ​ഖ​ല​ക​ളി​ൽ വേ​ഗ​ത്തി​ലും കാ​ര്യ​ക്ഷ​മ​മാ​യും സ​ഹാ​യ​മെ​ത്തി​ക്കാ​ൻ ഈ ​സ​ഹ​ക​ര​ണം വ​ഴി സാ​ധി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ല​ഖ്‌​വി​യ​യു​ടെ 'ഖ​ത്ത​ർ ഇ​ന്റ​ർ​നാ​ഷ​ണ​ൽ സെ​ർ​ച്ച് ആ​ൻ​ഡ് റെ​സ്‌​ക്യൂ ഗ്രൂ​പ്പി​ന്റെ' വൈ​ദ​ഗ്ധ്യം ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താനും തീരുമാനമായി.

Tags:    
News Summary - Cooperation in defense operations; Lakhvia-Q.F.F.D. agreement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.