പു​തി​യ സ​ർ​ക്കാ​ർ പ്ര​വാ​സി ക്ഷേ​മ​ത്തി​നും ഊ​ന്ന​ൽ ന​ൽ​ക​ണം - പ്ര​വാ​സി വെ​ൽ​ഫെ​യ​ർ

ദോ​ഹ: കേ​ര​ള​ത്തി​ൽ പ​ത്ത് വ​ർ​ഷ​ത്തി​ന് ശേ​ഷം സം​ഭ​വി​ച്ച ഭ​ര​ണ​മാ​റ്റം പ്ര​വാ​സി​ക​ൾ​ക്കും പ്ര​തീ​ക്ഷ​ ന​ൽ​കു​ന്ന​താ​ണെ​ന്നും ക​ഴി​ഞ്ഞ ഭ​ര​ണ​കൂ​ട​ത്തി​ന്റെ തെ​റ്റു​ക​ൾ ആ​വ​ർ​ത്തി​ക്കാ​തെ ജ​ന​ക്ഷേ​മ​പ​ര​മാ​യ ഭ​ര​ണം കാ​ഴ്ച​വെ​ക്കാ​ൻ പു​തി​യ സ​ർ​ക്കാ​ർ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ആ​ര്‍. ച​ന്ദ്ര​മോ​ഹ​ൻ പ​റ​ഞ്ഞു. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ തൃ​ശൂ​ർ ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച "ജ​ന​വി​ധി 2026: പ്ര​വാ​സി പ്ര​തീ​ക്ഷ​ക​ൾ" ച​ർ​ച്ചാ സ​ദ​സ്സ് ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​വാ​സി​ക​ളും പു​തി​യ സ​ർ​ക്കാ​റി​നെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് കാ​ണു​ന്ന​തെ​ന്നും അ​വ​ര്‍ അ​നു​ഭ​വി​ക്കു​ന്ന വി​വി​ധ പ്ര​ശ്ന​ങ്ങ​ള്‍ക്ക് പ​രി​ഗ​ണ​ന ന​ല്‍ക​ണ​മെ​ന്നും ച​ർ​ച്ചാ സ​ദ​സ്സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജി​ല്ലാ പ്ര​സി​ഡ​ന്റ് അ​ലി ഹ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ൻ​കാ​സ് തൃ​ശൂ​ർ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​ല്ലാ​സ് തോ​ട്ടു​ങ്ങ​ൽ, ക​രു​ണ ഖ​ത്ത​ർ പ്ര​തി​നി​ധി നൗ​ഫ​ൽ, പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജി​ല്ലാ ക​മ്മി​റ്റി അം​ഗം അ​ബ്ദു​ൽ വാ​ഹ​ദ്, ന​ടു​മു​റ്റം ഖ​ത്ത​ർ പ്ര​തി​നി​ധി സ​ഹ്‌​ല എ​ന്നി​വ​ർ സം​സാ​രി​ച്ചു. നി​യ​മ​സ​ഭാ ഇ​ല​ക്ഷ​നോ​ട​നു​ബ​ന്ധി​ച്ച് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ച്ച ഓ​ൺ​ലൈ​ൻ ക്വി​സ് മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം പ്ര​സി​ഡ​ന്റ് ച​ന്ദ്ര​മോ​ഹ​ൻ നി​ർ​വ​ഹി​ച്ചു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഷ​ജീ​ർ മു​ല്ല​ക്ക​ര സ്വാ​ഗ​ത​വും ജി​ല്ലാ സെ​ക്ര​ട്ട​റി നൂ​റു​സ്സ​മാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. 

Tags:    
News Summary - Expatriate Welfare says The new government should also focus on the welfare of expatriates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.