ദോഹ: രാജ്യത്തേക്ക് കടത്തി വിതരണത്തിന് ശ്രമിച്ച വൻമയക്കുമരുന്ന് ശേഖരം അധികൃതർ പിടികൂടി. ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ ഡ്രഗ് കൺട്രോൾ ജനറൽ ഡയറക്ടറേറ്റാണ് ശ്രമം തകർത്തത്. മയക്കുമരുന്നുകടത്താൻ ശ്രമിച്ച അഞ്ച് ഏഷ്യക്കാരെ പിടികൂടുകയും ചെയ്തു. നൂറുകിലോവരുന്ന ഹഷീഷ് ഇവരിൽനിന്ന് പിടിച്ചെടുത്തു. രാജ്യത്തേക്ക് മയക്കുമുരുന്നു കടത്താൻ ശ്രമം നടക്കുന്നുണ്ടെന്ന വിവരത്തിെൻറ അടിസ്ഥാനത്തിൽ ഡ്രഗ് കൺട്രോൾ ജനറൽ ഡയറക്ടറേറ്റ് പ്രത്യേകസംഘം രൂപവത്കരിക്കുകയായിരുന്നു. തുടർന്ന് സംശയിക്കുന്നവരെ അധികൃതർ നിരീക്ഷിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് ഒളിപ്പിച്ച കേന്ദ്രം കണ്ടെത്തുകയായിരുന്നു.
മാർബിളുകൾ സംഭരിച്ച കണ്ടെയ്നറുകൾക്കുള്ളിലാണ് മയക്കുമുരുന്ന് ഒളിപ്പിച്ചുെവച്ചത്. അധികൃതർ പരിശോധനക്കെത്തുേമ്പാൾ സംഘം മാർബിൾ മുറിച്ച് മയക്കുമരുന്ന് പുറത്തെടുക്കാനുള്ള ശ്രമത്തിലായിരുന്നു. 192 പാക്കറ്റുകളിലായാണ് ഹഷീഷ് ഉണ്ടായിരുന്നത്. രാജ്യത്തെ വിവിധയിടങ്ങളിൽ മയക്കുമരുന്ന് വിതരണം ചെയ്യുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് പിടിക്കപ്പെട്ടവർ അധികൃതരോട് സമ്മതിച്ചു. ഇവരെ നിയമനടപടികൾക്കായി ബന്ധെപ്പട്ട വകുപ്പിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.