ദോ​ഹ: നാ​ളെ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​ക്കും ശ​ക്ത​മാ​യ കാ​റ്റി​നും ക​ട​ൽ​ക്ഷോ​ഭ​വും ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്റെ മു​ന്ന​റി​യി​പ്പ്. ശ​നി​യാ​ഴ്ച ഇ​ട​വി​ട്ട് മ​ഴ പെ​യ്യാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നും രാ​ത്രി​യി​ൽ താ​പ​നി​ല​യി​ൽ നേ​രി​യ കു​റ​വു​ണ്ടാ​കു​മെ​ന്നും അറിയിപ്പിൽ പറയുന്നു. ഇ​ന്ന്, മൂ​ട​ൽ​മ​ഞ്ഞും മി​ത​മാ​യ താ​പ​നി​ല​യും മേ​ഘാ​വൃ​ത​മാ​യ കാ​ലാ​വ​സ്ഥ​യും രൂപപ്പെടും. വ​ട​ക്ക് -പ​ടി​ഞ്ഞാ​റ് മു​ത​ൽ വ​ട​ക്കു​കി​ഴ​ക്ക് വ​രെ 3-13 നോ​ട്ടി​ക്ക​ൽ മൈ​ൽ വേ​ഗ​ത​യി​ലും, ശ​നി​യാ​ഴ്ച വ​ട​ക്ക് പ​ടി​ഞ്ഞാ​റ് മു​ത​ൽ തെ​ക്ക് പ​ടി​ഞ്ഞാ​റ് വ​രെ 3-12 നോ​ട്ടി​ക്ക​ൽ മൈ​ൽ വേ​ഗ​ത​യി​ലും ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്.

അതേസമയം, മ​ഴ​യു​ള്ള നേ​ര​ങ്ങ​ളി​ൽ 26 നോ​ട്ടി​ക്ക​ൽ മൈ​ൽ വേ​ഗ​ത​യി​ൽ കാ​റ്റ് വീ​ശു​മെ​ന്നും കാ​ലാ​വ​സ്ഥ നിരീക്ഷണ വി​ഭാ​ഗ​ത്തി​ന്റെ പ്ര​തി​ദി​ന മു​ന്ന​റി​യി​പ്പി​ൽ വി​ശ​ദ​മാ​ക്കുന്നു. വ്യാ​ഴാ​ഴ്ച രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മേ​ഘാ​വൃ​ത​മാ​യ അ​ന്ത​രീ​ക്ഷ​മാ​യി​രു​ന്നു. അ​ൽ വ​ക്റ, എ​സ്ദാ​ൻ, ദു​ഖാ​ൻ, തു​മാ​മ, അ​ൽ സ​ദ്ദ്, തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ൽ മ​ഴയും ല​ഭി​ച്ചു. 

ന​​​ന​​​ഞ്ഞ കൈ​​​കൊ​​​ണ്ട് സ്വി​​​ച്ച് ഇ​​​ട​​​ല്ലേ...

ദോ​​​ഹ: മ​​​ഴ​​​ക്കാ​​​ല​​​ത്ത് വൈ​​​ദ്യു​​​ത ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​പ്പി​​​ക്കു​​​മ്പോ​​​ൾ കൂ​​​ടു​​​ത​​​ൽ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് ജ​​​ല -വൈ​​​ദ്യു​​​ത വി​​​ഭാ​​​ഗ​​​മാ​​​യ ക​​​ഹ്‌​​​റ​​​മാ​​​യു​​​ടെ നി​​​ർ​​​ദേ​​​ശം. മ​​​ഴ​​​ക്കാ​​​ല​​​ത്ത് വൈ​​​ദ്യു​​​തി അ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ൽ നി​​​ന്ന് സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ സ്വീ​​​ക​​​രി​​​ക്കേ​​​ണ്ട സു​​​ര​​​ക്ഷാ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ലൂ​​​ടെ പ​​​ങ്കു​​​വെ​​​ച്ചു. ക​​​ഴി​​​യു​​​ന്ന​​​ത്ര​​​യും വീ​​​ടി​​​നു​​​ള്ളി​​​ൽ ത​​​ന്നെ തു​​​ട​​​രാ​​​നും തു​​​റ​​​ന്ന സ്ഥ​​​ല​​​ങ്ങളിൽ നിൽക്കുന്നത് ഒ​​​ഴി​​​വാ​​​ക്കാ​​​നും ക​​​ഹ്‌​​​റ​​​മാ ആ​​​ളു​​​ക​​​ളെ ഉ​​​പ​​​ദേ​​​ശി​​​ച്ചു. വെ​​​ള്ള​​​ത്തിന്റെ സാന്നിധ്യമുണ്ടെങ്കിൽ വൈ​​​ദ്യു​​​ത ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ഉടൻതന്നെ പ്ല​​​ഗ് ഓ​​​ഫ് ചെ​​​യ്യ​​​ണ​​​മെ​​​ന്നും അ​​​വ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​മ്പോ​​​ൾ ശ്ര​​​ദ്ധ പു​​​ല​​​ർ​​​ത്ത​​​ണ​​​മെ​​​ന്നും ഓ​​​ർ​​​മി​​​പ്പി​​​ച്ചു.

നിർദേശങ്ങൾ

  • -ന​​​ന​​​ഞ്ഞ കൈ​​​ക​​​ളോ​​​ടെ വൈ​​​ദ്യു​​​ത ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​പ്പി​​​ക്കു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്ക​​​ണം.
  • -വെ​​​ള്ള​​​ത്തി​​​ൽ വീ​​​ണ വൈ​​​ദ്യു​​​ത ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ എ​​​ടു​​​ക്ക​​​രു​​​ത്, ഉ​​​ട​​​ന​​​ടി വൈ​​​ദ്യു​​​തി ബ​​​ന്ധം വി​​​ച്ഛേ​​​ദി​​​ക്കു​​​ക​​​യും ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ പാ​​​ന​​​ൽ ബോ​​​ക്സു​​​ക​​​ൾ​​​ക്കും ലൈ​​​റ്റു​​​ക​​​ൾ​​​ക്കും കേ​​​ടു​​​പാ​​​ടു​​​ക​​​ൾ സം​​​ഭ​​​വി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കു​​കയും വേണം.
  • -പെ​​​ട്ടെ​​​ന്ന് വൈ​​​ദ്യു​​​തി മു​​​ട​​​ങ്ങി​​​യാ​​​ൽ ഇ​​​ല​​​ക്ട്രി​​​ക് ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ വി​​​ച്ഛേ​​​ദി​​​ക്കുക.
  • -ഉ​​​യ​​​ര​​​മു​​​ള്ള​​​തും ഒ​​​റ്റ​​​പ്പെ​​​ട്ട​​​തു​​​മാ​​​യ മ​​​ര​​​ങ്ങ​​​ളു​​​ടെ ചു​​​വ​​​ട്ടി​​​ൽ നി​​​ൽ​​​ക്കു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്ക​​​ണം.
  • -വൈ​​​ദ്യു​​​ത തൂ​​​ണു​​​ക​​​ളി​​​ൽ തൊ​​​ട​​​രു​​​ത്, ന​​​ന​​​ഞ്ഞ സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ എ​​​ക്സ്റ്റ​​​ൻ​​​ഷ​​​നു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്ക​​​ണം.
  • -വെ​​​ള്ളം, വൈ​​​ദ്യു​​​തി ക​​​ണ​​​ക്ഷ​​​നു​​​ക​​​ളു​​​ടെ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ൾ പ​​​തി​​​വാ​​​യി ന​​​ട​​​ത്തുക.
  • -അ​​​ടി​​​യ​​​ന്ത​​​ര സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ എ​​​മ​​​ർ​​​ജ​​​ൻ​​​സി ലൈ​​​റ്റു​​​ക​​​ൾ സ​​​ജ്ജ​​​മാ​​​ക്കി​​​വെ​​​ക്കു​​​ക.
  • -അ​​​ടി​​​യ​​​ന്ത​​​ര സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ൽ, ക​​​ഹ്‌​​​റ​​​മാ​​​യി​​​ടെ കോ​​​ൾ സെ​​​ന്റ​​​റു​​​മാ​​​യി 991 എ​​​ന്ന ന​​​മ്പ​​​റി​​​ൽ ബ​​​ന്ധ​​​പ്പെ​​​ടാം.
Tags:    
News Summary - Rain will continue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.