വോ​ട്ട് ചെ​യ്ത് ഖ​ത്ത​ർ പ്ര​വാ​സി​ക​ളും

ദോ​ഹ: കേ​ര​ള നി​യ​മ​സ​ഭ​യി​ലേ​ക്കു​ള്ള വോ​ട്ടെ​ടു​പ്പ് പൂ​ർ​ത്തി​യാ​യ​പ്പോ​ൾ വി​ര​ലി​ൽ ആ​വേ​ശ​പൂ​ർ​വം മ​ഷി പു​ര​ട്ടി ഖ​ത്ത​റി​ൽ നി​ന്നു​ള്ള പ്ര​വാ​സി​ക​ളും. അ​തി​രാ​വി​ലെ പോ​ളി​ങ് ആ​രം​ഭി​ച്ച​പ്പോ​ൾ ത​ന്നെ പ്ര​വാ​സി​ക​ളും ആ​വേ​ശ​ത്തോ​ടെ വോ​ട്ട് ചെ​യ്തു. എ​ന്നാ​ൽ, ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​പേ​ക്ഷി​ച്ചു വോ​ട്ട് ചെ​യാ​ൻ പോ​യ പ്ര​വാ​സി​ക​ളു​ട എ​ണ്ണം വ​ള​രെ കു​റ​വാ​യി​രു​ന്നു. വ​ർ​ധി​ച്ച വി​മാ​ന​ക്കൂ​ലി​യും പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ സാ​ഹ​ച​ര്യ​വും മി​ക്ക പ്ര​വാ​സി​ക​ളു​ടെ​യും യാ​ത്ര മു​ട​ക്കി.

വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളോ​ട് ആ​ഭി​മു​ഖ്യ​മു​ള്ള കൂ​ട്ടാ​യ്‌​മ​ക​ൾ മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ത്താ​റു​ള്ള ചാ​ർ​ട്ടേ​ഡ് വി​മാ​ന​ങ്ങ​ളും ഇ​ത്ത​വ​ണ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് ഇ​ല്ലാ​തി​രു​ന്ന​തും പ്ര​വാ​സി വോ​ട്ടു​ക​ളി​ൽ ഗ​ണ്യ​മാ​യ കു​റ​വു​വ​രു​ത്തി. എ​ന്നാ​ൽ, അ​വ​ധി​ക്കു നാ​ട്ടി​ൽ പോ​യ​വ​രും വോ​ട്ട് ചെ​യ്യാ​നാ​യി മാ​ത്രം നാ​ട്ടി​ൽ പോ​യ​വ​രും ആ​വേ​ശ​പൂ​ർ​വം ത​ങ്ങ​ളു​ടെ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ചു.

Tags:    
News Summary - Qatari expatriates also voted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-04-10 02:20 GMT