വെ​ൽ​ഫെ​യ​ർ ബോ​ക്സ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് ല​ത കൃ​ഷ്ണ നി​ർ​വ​ഹി​ക്കു​ന്നു

വെ​ൽ​ഫെ​യ​ർ ബോ​ക്സ് പ​ദ്ധ​തി​ക്ക് തു​ട​ക്കം

ദോ​ഹ: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ തൃ​ശൂ​ർ ജി​ല്ലാ ക​മ്മ്യൂ​ണി​റ്റി സ​ർ​വി​സ് വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച വെ​ൽ​ഫെ​യ​ർ ബോ​ക്സ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് ല​ത കൃ​ഷ്ണ നി​ർ​വ​ഹി​ച്ചു. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​ഷാ​ദ് ഗു​രു​വാ​യൂ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. ജി​ല്ലാ പ്ര​സി​ഡ​ന്റ് അ​ലി ഹ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​മ്മ്യൂ​ണി​റ്റി സ​ർ​വി​സ് ജി​ല്ലാ അ​ധ്യ​ക്ഷ​ൻ ജ്യോ​തി നാ​ഥ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.

ഖ​ത്ത​റി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് കൈ​ത്താ​ങ്ങാ​യി പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ന​ട​പ്പാ​ക്കു​ന്ന നി​ര​വ​ധി സേ​വ​ന​പ​ദ്ധ​തി​ക​ളി​ൽ ഒ​ന്നാ​ണി​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ദ്യ വെ​ൽ​ഫെ​യ​ർ ബോ​ക്സ് സ​മ​ർ​പ്പ​ണം ഗു​രു​വാ​യൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ല​ത്തീ​ഫ് നി​ർ​വ​ഹി​ച്ചു. മ​ണ​ലൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ഇ​ബ്രാ​ഹിം​കു​ട്ടി കൊ​ടു​ങ്ങ​ല്ലൂ​ർ, കൊ​ടു​ങ്ങ​ല്ലൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് റാ​ഷി​ദ് എ​ന്നി​വ​ർ മ​ണ്ഡ​ല​ങ്ങ​ളി​ൽ​നി​ന്ന് സ​മാ​ഹ​രി​ച്ച വി​ഭ​വ​ങ്ങ​ൾ കൈ​മാ​റി. ച​ട​ങ്ങി​ൽ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് അ​നീ​സ് മാ​ള, സം​സ്ഥാ​ന വ​ർ​ക്കി​ങ് ക​മ്മി​റ്റി​യം​ഗം മ​ജീ​ദ​ലി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്റ് ഉ​മ​ർ ക​ള​ത്തി​ങ്ക​ൽ സ​മാ​പ​നം നി​ർ​വ​ഹി​ച്ചു.

Tags:    
News Summary - Welfare Box Scheme launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.