ഡോ. വി.പി. ഗംഗാധരന് ദോഹ ഹമദ് അന്താരാഷ്ട്ര എയർപോർട്ടിൽ സ്വീകരണം നൽകിയപ്പോൾ
ദോഹ: ‘കാൻസർ ഇരുളും വെളിച്ചവും’ എന്ന പരിപാടിയിൽ പങ്കെടുക്കാനായി ദോഹയിൽ എത്തിയ പ്രശസ്ത കാൻസർ രോഗ വിദഗ്ദ്ധൻ ഡോ. വി.പി. ഗംഗാധരനെ ഫ്രണ്ട്സ് ഓഫ് കോഴിക്കോട് (ഫോക്) ഭാരവാഹികൾ ദോഹ ഹമദ് അന്താരാഷ്ട്ര എയർപോർട്ടിൽ സ്വീകരിച്ചു.
ദോഹയിലെ കോഴിക്കോട് ജില്ലക്കാരുടെ കൂട്ടായ്മയായ ഫോക് സംഘടിപ്പിക്കുന്ന പരിപാടിയിൽ ഇന്ത്യൻ അംബാസിഡർ മുഖ്യാഥിതിയായി പങ്കെടുക്കും. ഐ.സി.സി അശോക ഹാളിൽ ഇന്ന് രാത്രി ഏഴു മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ ഡോ. വി.പി. ഗംഗാധരൻ ‘കാൻസർ എന്ന മഹാവ്യാധിയെ എങ്ങിനെ പ്രതിരോധിക്കാം, അതിജീവിക്കാം’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും. കൂടാതെ, ദോഹയിലെ ഡോക്ടർമാരുമായും നഴ്സ്മാരുമായുള്ള സംവാദവും ഉണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.