ദോഹയിൽ നിന്ന് 19ന് കണ്ണൂരിലേക്കും വിമാനം
ദോഹ: മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പ്രവാസികൾക്കായുള്ള കേന്ദ്രസർക്കാറിൻെറ രണ്ടാംഘട്ട പദ്ധതിയിൽ ഖത്തറിൽ നിന്ന് മേയ് 19ന് കണ്ണൂരിലേക്കും വിമാനം. എയർഇന്ത്യ വിമാനം ദോഹയില്‍ നിന്ന് അന്ന് വൈകീട്ട് 6.40 ന് പുറപ്പെട്ട് കണ്ണൂരിൽ പുലർച്ചെ 01.25 ന് എത്തും.
കേരളത്തിലേക്ക് രണ്ട് വിമാനങ്ങളുള്ള വിവരം കഴിഞ്ഞ ദിവസം ഉറപ്പായെങ്കിലും കണ്ണൂരിലേക്കുള്ള വിമാനം സംബന്ധിച്ച് സംശയമുണ്ടായിരുന്നു. മേയ് 18ന് കോഴിക്കോട്ടേക്കും 21ന് കൊച്ചിയിലേക്കുമാണ് മറ്റ് വിമാനങ്ങൾ. കോഴിക്കോട് വിമാനം 18ന് ഖത്തർ സമയം 3.35ന് ദോഹയിൽ നിന്ന് പുറപ്പെട്ട് കോഴിക്കോട് രാത്രി 10.20ന് എത്തും. 21ന് ഉച്ചക്ക് 2.05ന് േദാഹയിൽ നിന്ന് പുറപ്പെടുന്ന വിമാനം 8.45നാണ് കൊച്ചിയിൽ എത്തുക.
വിശാഖപട്ടണം, ഹൈദരാബാദ്,ബംഗളൂരു, ഗയ എന്നിവിടങ്ങളിലേക്കും ഖത്തറിൽ നിന്ന് രണ്ടാം ഘട്ടത്തിൽ വിമാനമുണ്ട്. 22ന് ഉച്ചക്ക് 1.30ന് പുറപ്പെടുന്ന വിമാനം 8.05ന് ബംഗളൂരുവിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.