ദോ​ഹ ഇ​സ്‍ലാ​മി​ക് ഫി​നാ​ൻ​സ് സ​മ്മേ​ള​നം ഇ​ന്ന്

ദോ​ഹ: ഇ​സ്‍ലാ​മി​ക സാ​മ്പ​ത്തി​ക വി​ശ​ക​ല​ന​ങ്ങ​ളു​മാ​യി ലോ​ക​ത്തി​ന്റെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ദ​ഗ്ധ​ർ ഒ​ത്തു​ചേ​രു​ന്ന ദോ​ഹ അ​ന്താ​രാ​ഷ്ട്ര ഇ​സ്‍ലാ​മി​ക് ഫി​നാ​ൻ​സ് സ​മ്മേ​ള​നം ചൊ​വ്വാ​ഴ്ച ന​ട​ക്കും. പ​ത്താ​മ​ത് സ​മ്മേ​ള​ന​ത്തി​ന് ദോ​ഹ ഷെ​റാ​ട്ട​ൺ ഹോ​ട്ട​ലാ​ണ് വേ​ദി​യാ​കു​ന്ന​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള സാ​മ്പ​ത്തി​ക, അ​ക്കാ​ദ​മി​ക് സ്ഥാ​പ​ന​ങ്ങ​ളും വി​ദ​ഗ്ധ​രും പ​​ങ്കെ​ടു​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഇ​ന്ത്യ​ൻ പ്ര​തി​നി​ധി​യാ​യി കൊ​ടു​ങ്ങ​ല്ലൂ​ർ ചേ​ര​മാ​ൻ പെ​രു​മാ​ൾ മ​സ്ജി​ദ് ചീ​ഫ് ഇ​മാം ഡോ. ​മു​ഹ​മ്മ​ദ്‌ സ​ലീം ന​ദ്‌​വി പ​ങ്കെ​ടു​ക്കും.

വി​വി​ധ രാ​ഷ്ട്ര​ങ്ങ​ളി​ൽ​നി​ന്ന് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഗ​വേ​ഷ​ണ പ്ര​തി​ഭ​ക​ൾ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ന്നു​ണ്ട്. ഖ​ത്ത​ർ ഔ​ഖാ​ഫ്-​ഇ​സ്‍ലാ​മി​ക്‌ മ​ന്ത്രാ​ല​യ​വും വാ​ണി​ജ്യ മ​ന്ത്രാ​ല​യ​വും സം​യു​ക്ത​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഉ​ച്ച​കോ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

  ഡോ. ​മു​ഹ​മ്മ​ദ്‌ സ​ലീം ന​ദ്‌​വി

‘ടെ​ക്നോ​ള​ജി​യും മൂ​ല്യ​ങ്ങ​ളും’ എ​ന്ന​താ​ണ് സ​മ്മേ​ള​ന വി​ഷ​യം. ഖ​ത്ത​ർ വ്യ​വ​സാ​യ മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ്‌ ബി​ൻ ഹ​മ​ദ് ഖാ​സിം അ​ൽ അ​ബ്ദു​ല്ല, മ​ത​കാ​ര്യ മ​ന്ത്രി ശൈ​ഖ് ഗാ​നിം ബി​ൻ ശാ​ഹീ​ൻ ബി​ൻ ഗാ​നിം അ​ൽ ഗാ​നിം എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ക്കു​ന്ന ദോ​ഹ ഇ​സ്‍ലാ​മി​ക്‌ ഫി​നാ​ൻ​സ് സ​മ്മേ​ള​നം അ​ന്ത​ർ​ദേ​ശീ​യ പ്ര​തി​ഭ​ക​ളു​ടെ സം​ഗ​മ​മാ​വും.

ഡോ. ​മു​ഹ​മ്മ​ദ്‌ സ​ലീം ന​ദ്‌​വി ആ​ഗോ​ള ഇ​സ്‍ലാ​മി​ക സ​മ്മേ​ള​ന​ങ്ങ​ളി​ലെ സ്ഥി​രം സാ​ന്നി​ധ്യ​മാ​ണ്. ഇ​രി​ക്കൂ​ർ വെ​ളി​യ​മ്പ്ര സ്വ​ദേ​ശി​യാ​യ ഡോ. ​സ​ലീം ഇ​ന്ത്യ​യി​ലെ പ്ര​ഥ​മ മു​സ്‌​ലിം ആ​രാ​ധ​നാ​ല​യ​മാ​യ ചേ​ര​മാ​ൻ ജു​മാ മ​സ്ജി​ദി​ന്റെ ചീ​ഫ് ഇ​മാ​മും ക​ണ്ണൂ​ർ ത്വാ​ബ നോ​ള​ജ് ആ​ൻ​ഡ് റി​സ​ർ​ച് പാ​ർ​ക്ക് ചെ​യ​ർ​മാ​നു​മാ​ണ്. ലോ​ക​ത്തെ നൂ​റ് അ​റ​ബി സാ​ഹി​ത്യ​കാ​ര​ന്മാ​രി​ൽ ഒ​രാ​ളാ​യി ജോ​ർ​ഡ​ൻ അ​ദ്ദേ​ഹ​ത്തെ 2018ൽ ​ആ​ദ​രി​ച്ചി​രു​ന്നു.

Tags:    
News Summary - Doha Islamic Finance Conference on tuesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.