ദോഹ: ബീജിങ് ഡാക്സിങ് ഇന്റർനാഷനൽ എയർപോർട്ടുമായി കൈകോർത്ത് ദോഹയിലെ ഹമദ് ഇന്റർനാഷനൽ എയർപോർട്ട്. സഹോദര സഹകരണ ബന്ധം സ്ഥാപിക്കുന്ന ധാരണപത്രത്തിൽ ഇരു എയർപോർട്ടുകളും ഒപ്പുവെച്ചു. ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയും ചൈന സിവിൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും തമ്മിലാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്.
ഈ പങ്കാളിത്തത്തിലൂടെ ഖത്തർ-ചൈന സഹകരണം മെച്ചപ്പെടുത്താനും ദോഹ വഴിയുള്ള ആഗോള വ്യോമഗതാഗതം വികസിപ്പിക്കാനും സാധിക്കും. ധാരണപത്രത്തിന് കീഴിൽ, ഇരു വിമാനത്താവളങ്ങളും യാത്രക്കാരുടെയും കാർഗോ നീക്കങ്ങളുടെയും വർധന ഉറപ്പാക്കുന്നതിനായി സംയുക്ത പദ്ധതികൾ പിന്തുടരും.
ചൈന സതേൺ എയർലൈൻസുമായി ഖത്തർ എയർവേസ് ഒരു പങ്കാളിത്ത കരാറിലും ഒപ്പുവെച്ചിട്ടുണ്ട്. വിമാനത്താവള പ്രവർത്തനങ്ങൾ, സാങ്കേതികവിദ്യ, സേവന രൂപകൽപന, നവീകരണം എന്നിവയിൽ സഹകരണം വർധിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.