ഇൻകാസ് കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുശോചന യോഗത്തിൽനിന്ന്
ദോഹ: പാവങ്ങൾക്കായി ജീവിതം ഉഴിഞ്ഞുവെച്ച ജനകീയ നേതാവായ ഉമ്മൻ ചാണ്ടിയുടെ വിയോഗം കേരള ജനതക്ക് തീരാനഷ്ടമാണെന്ന് ഇൻകാസ് ഒ.ഐ.സി.സി ഖത്തർ കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗം അഭിപ്രായപ്പെട്ടു. ജില്ല ജനറൽ സെക്രട്ടറി മുഹമ്മദലി വാണിമേൽ സ്വാഗതം പറഞ്ഞു.
ഖത്തറിലെ സാമൂഹിക-സാംസ്കാരിക മേഖലയിലെയും ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ല, മണ്ഡലം നേതാക്കന്മാരും ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു. ഹിലാലിലെ കലാക്ഷേത്രയിൽ നടന്ന അനുശോചന യോഗത്തിൽ ജില്ല പ്രസിഡന്റ് വിപിൻ പി.കെ മേപ്പയൂർ അധ്യക്ഷത വഹിച്ചു.
കെ.വി. ബോബൻ (ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി), ഇൻകാസ് നേതാക്കന്മാരായ സിദ്ദീഖ് പുറായിൽ, ഷാനവാസ് ഷെറാട്ടൻ, അൻവർ സാദത്ത്, ഷരീഫ് പി.സി (കെ.എം.സി.സി കോഴിക്കോട് ജില്ല ആക്ടിങ് പ്രസിഡൻറ്), സിദ്ദീഖ് ചെന്നാടൻ (കൾചറൽ ഖത്തർ ഫോറം കോഴിക്കോട് ജില്ല പ്രസിഡൻറ്), ജാബിർ (ചാലിയാർ ദോഹ ട്രഷറർ).
മുജീബ് മദനി (സെക്രട്ടറി ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ), ജാബിർ ദാരിമി (എസ്.കെ.എസ്.എഫ്), മുഹമ്മദ് ബഷീർ വടക്കേകാട് (രിസാല സ്റ്റഡി സർക്കിൾ), അബ്ബാസ് സി.വി, ബാബു നമ്പിയത്ത്, ഷാഹിദ്, ഷിബിൻ സെബാസ്റ്റ്യൻ കോട്ടയം, സുരേഷ് ബാബു, അമീർ കെ.ടി, റഫീഖ് പാലോളി, സൗബിൻ ഇലഞ്ഞിക്കൽ, സോമൻ ഇരിങ്ങത്ത്, വിവിധ മണ്ഡലം ഭാരവാഹികളായ വിനീഷ് അമരാവതി, അസീസ് കടവത്ത്.
അഫ്സൽ മുഹമ്മദ്, പി.സി. ഗഫൂർ, സഫ്വാൻ, ഗഫൂർ ഓമശ്ശേരി തുടങ്ങിയവർ അനുശോചനം അറിയിച്ച് സംസാരിച്ചു. ട്രഷറർ ഹരീഷ് കുമാർ നന്ദി പ്രകാശിപ്പിച്ചു. ജില്ല ഭാരവാഹികളായ വർക്കിങ് പ്രസിഡൻറ് ഗഫൂർ ബാലുശ്ശേരി, സെൻട്രൽ കമ്മിറ്റി നേതാക്കളായ ആരിഫ് പയന്തോങ്ങിൽ, നദീം മാന്നാർ, ജില്ല രക്ഷാധികാരി ബഷീർ ടി.എം, ശശി ഓർക്കാട്ടേരി, വൈസ് പ്രസിഡന്റുമാരായ സി.ടി. സിദ്ദീഖ്, ഷംസു വേളൂർ, ഹംസ വടകര, സക്കീർ ഹുസൈൻ, സെക്രട്ടറിമാരായ ജിതേഷ് നരിപ്പറ്റ, അൽത്താഫ് ഒ.കെ, സദ്ദാം പുത്തൻപുരയിൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.