ദോഹ: ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച സാംസ്കാരിക സദസ്സും നേതൃപഠന ക്യാമ്പും ശ്രദ്ധേയമായി. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ ചരിത്രവും വര്‍ത്തമാനവും പുതിയകാലത്തെ വെല്ലുവിളികളും ചർച്ചചെയ്തും ഓർമപ്പെടുത്തിയും എഴുത്തുകാരിയും ചിന്തകയുമായ സുധാമേനോന് പഠന ക്യാമ്പിൽ സംസാരിച്ചു.
‘നേതൃത്വഗുണം ജനനന്മക്ക്’ എന്ന ശീര്‍ഷകത്തില്‍ നടന്ന ആദ്യ സെഷന് ബി.എൻ.ഐ ഖത്തര്‍ നാഷനല്‍ ഡയറക്ടര്‍ മുഹമ്മദ് ഷബീബ് നേതൃത്വം നല്കി. വിവിധ സെഷനുകള്‍ക്ക് ക്യാമ്പ് ഡയറക്ടര്‍ സി. താജുദ്ദീന്, സുരേഷ് കരിയാട്, ജിഷ ജോര്‍ജ്, മുഹമ്മദ് സിയാദ് എന്നിവര്‍ യഥാക്രമം സ്വാഗതവും നന്ദിയും പറഞ്ഞു.ഐ.സി.സി അശോക ഹാളില്‍ നടന്ന സാംസ്കാരിക സദസ്സിന്റെ സമാപന പൊതു സമ്മേളനം ഇന്‍കാസ് അഡ്വൈസറി ചെയര്മാന് ജോപ്പച്ചന്‍ തെക്കേകൂറ്റ് ഉദ്ഘാടനം ചെയ്തു.
സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ ‘ചരിത്രം അദൃശ്യമാക്കിയ മുറിവുകള്‍’ എന്ന വിഷയത്തിൽ സുധാമേനോൻ മുഖ്യപ്രഭാഷണം നടത്തി. ഖത്തര്‍ കെ.എം.സി.സി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പട്ട സലീം നാലകത്തിനെ ആദരിച്ചു.
ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠന്, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.സി.ബി.എഫ് അഡ്വൈസറി ചെയര്മാന് എസ്.എ.എം. ബഷീര്‍, ഐ.സി.ബി.എഫ് ജനറല്‍ സെക്രട്ടറി കെ.വി. ബോബന്, ഐ.സി.സി സെക്രട്ടറി അബ്രഹാം കെ. ജോസഫ്, വര്‍ഗീസ് വര്‍ഗീസ്, വി.എസ്. അബ്ദുറഹ്മാന്, സി.എ. അബ്ദുല്‍ മജീദ് തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍ സ്വാഗതവും ട്രഷറര്‍ ഈപ്പന് തോമസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.