?????? ???? ????????????? ?????????????????? ????????19 ???? ???????? ?????????? (??? ??????)

വാഹനത്തിൽ നിന്നിറങ്ങേണ്ട; കോവിഡ്​ പരിശോധനക്ക്​ മൂന്നിടങ്ങളിൽ കൂടി സൗകര്യം

ദോഹ: കോവിഡ്–19 വ്യാപനം തടയുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതി​െൻറയും ഭാഗമായി രാജ്യത്തെ മൂന്ന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ൈഡ്രവ് ത്രൂ സ്രവ പരിശോധനക്ക് ഇന്ന് തുടക്കമാകുമെന്ന് പി.എച്ച്.സി.സി (ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷൻ) അറിയിച്ചു. ഇതുവഴി കാറിൽ നിന്ന്​ പുറത്തിറങ്ങാതെ തന്നെ കോവിഡ്​ ടെസ്​റ്റ്​ നടത്താനാകും. അൽ വഅബ്, അൽ തുമാമ, ലെഅബൈബ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാണ് ൈഡ്രവ് ത്രൂ കോവിഡ്–19 സ്രവ പരിശോധനക്കായി ഒരുക്കിയിരിക്കുന്നത്. പ്രാരംഭ ഘട്ടത്തിൽ ഉച്ചക്ക് 2 മുതൽ രാത്രി 10 വരെയായിരിക്കും ഹെൽത്ത് സ​െൻററുകളുടെ പ്രവർത്തന സമയം.

ആവശ്യമെങ്കിൽ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തുമെന്ന് കോർപറേഷൻ വ്യക്തമാക്കി. കോവിഡ്–19 വ്യാപനം തടയുന്നതിന് പി.എച്ച്.സി.സിയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതി​െൻറ ഭാഗമായാണ് മൂന്ന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ൈഡ്രവ് ത്രൂ സ്രവ പരിശോധന. കോവിഡ്–19 സാധ്യതയുള്ളവരെ കണ്ടെത്തി അവർക്ക് നേരത്തെ ചികിത്സ നൽകുന്നതിലൂടെ സാമൂഹിക വ്യാപനം ഒഴിവാക്കാൻ സാധിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പി.എച്ച്.സി.സിയുടെ പ്രത്യേക ക്ഷണം ലഭിച്ചവർ മാത്രമാണ് സ്രവ പരിശോധനക്കായി കേന്ദ്രങ്ങളിലെത്തേണ്ടതുള്ളൂ. വയോധികരെയും കോവിഡ്–19 അപകട സാധ്യതയുള്ളവരെയുമായിരിക്കും പ്രഥമ ഘട്ടത്തിൽ പരിഗണിക്കുക. കൂടാതെ കോവിഡ്–19 രോഗികളുമായി സമ്പർക്കം പുലർത്തിയവരും ഇതിലുൾപ്പെടും.

• പരിശോധനാ നടപടികക്രമം
തെരഞ്ഞെടുത്തവരുടെ മൊബൈലിലേക്ക് ൈഡ്രവ് ത്രൂ ടെസ്​റ്റിൽ പങ്കെടുക്കുന്നതിനായി പി.എച്ച്.സി.സി അധികൃതർ എസ്​.എം.എസ്​ അയക്കുന്നതോടെയാണ് നടപടികൾക്ക് തുടക്കമാകുക. എസ്.എം.എസ് ലഭിക്കുന്നതോടെ ഒൺലൈൻ രജിസ്​േട്രഷൻ പൂർത്തീകരിക്കണം. ഇത് സ്​ഥിരീകരിച്ച് പി.എച്ച്.സി.സി ടെസ്​റ്റിനായി ഹാജരാകേണ്ട കേന്ദ്രവും സമയവും അറിയിക്കും. അധികൃതരുടെ നിർദേശ പ്രകാരം സ്വന്തം വാഹനത്തിൽ നിർണിത ടെസ്​റ്റിംഗ് ഹെൽത്ത് സ​െൻററിലെത്തി ആരോഗ്യ പ്രവർത്തകർ നൽകുന്ന ചോദ്യാവലി വാഹനത്തിലിരുന്ന് തന്നെ പൂരിപ്പിച്ച് നൽകണം. 
പിന്നീട് വ്യക്തിയുടെ മൂക്കിൽ നിന്നും തൊണ്ടയിൽ നിന്നും സ്രവം എടുത്ത് പരിശോധനക്കയക്കും. പരിശോധനയുടെ ഫലം പിന്നീട് എസ്​.എം.എസ്​  അയക്കും. കോവിഡ്–19 രോഗിയുമായി സമ്പർക്കം പുലർത്തിയവർ ഫലം വരുന്നത് വരെ സമ്പർക്ക വിലക്കിൽ വീട്ടിൽ കഴിയേണ്ടി വരും.നേരത്തെ, ഏപ്രിൽ 1 മുതൽ വീടുകളിൽ സമ്പർക്ക വിലക്കിൽ കഴിയുന്നവർക്കായി ആരോഗ്യ മന്ത്രാലയം ൈഡ്രവ് ത്രൂ പരിശോധന ആരംഭിച്ചിരുന്നു. 
മാർച്ച് 10നും മാർച്ച് 21നും ഇടയിൽ വിദേശരാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് മടങ്ങിയെത്തിയവർക്കാണ് ഈ സംവിധാനം പ്രയോജനപ്പെടുത്താൻ സാധിച്ചത്. രാജ്യത്തെ കോവിഡ്–19 സാമൂഹ്യ വ്യാപന തോത് കണ്ടെത്തുന്നതി​െൻറ ഭാഗമായും ഈ മൂന്ന് ആരോഗ്യ കേന്ദ്രങ്ങളിലും ൈഡ്രവ് ത്രൂ കമ്മ്യൂണിറ്റി സർവേ നടത്തിയിരുന്നു. മികച്ച പ്രതികരണമായിരുന്നു ഇതിനും ലഭിച്ചിരുന്നത്.

Tags:    
News Summary - covid-vehicle-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.