ദോഹ: രാജ്യത്തെ പ്രതിദിന കോവിഡ്–19 കേസുകളുടെ എണ്ണം ജൂലൈ 20 മുതൽ ഗണ്യമായി കുറയാനിടയുണ്ടെന്ന് അൽഖോർ ആശുപത്രി ഇൻഫെക്ഷൻ കൺേട്രാൾ വകുപ്പ് മേധാവി ഡോ. യാസർ അൽ ദീബ്.പൊതുജനാരോഗ്യ മന്ത്രാലയത്തിെൻറ റിപ്പോർട്ടുകൾ പ്രകാരം രാജ്യത്തെ കോവിഡ്–19 രോഗവ്യാപനം അതിെൻറ ഉഛസ്ഥായിയിലെത്തിയിരിക്കുകയാണ്. നിലവിൽ പ്രതിദിനം 1500ലേറെ കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്.കോവിഡ്–19 കേസുകളുടെ വർധനവ് ജൂൺ മാസത്തിൽ മാത്രമാണുണ്ടാകുകയുള്ളൂ. ജൂലൈ ആരംഭത്തോടെ രോഗികളുടെ എണ്ണം കുറഞ്ഞു തുടങ്ങും. ഹമദ് ബിൻ ഖലീഫ സർവകലാശാലയുടെ പഠനങ്ങളനുസരിച്ച് ഗൾഫ് മേഖലയിലെ രോഗവ്യാപനം ഏറിയും കുറഞ്ഞുമിരിക്കുകയാണ്. അറബ്, ഗൾഫ് മേഖലയിലെ രോഗവ്യാപനം ഏറ്റവും ഉയർന്ന ഘട്ടത്തിലാണെന്നും ഇനി രോഗവ്യാപനത്തോത് വർധിക്കുകയില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡോ. അൽ ദീബ് വ്യക്തമാക്കി.
യൂറോപ്യൻ രാജ്യങ്ങളിൽ സംഭവിച്ചത് ഇനി ഖത്തറിലും സംഭവിക്കാനിരിക്കുകയാണെന്നും ജൂൺ അവസാനത്തോടെ രോഗികളുടെ എണ്ണത്തിൽ കുറവുണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. നേരത്തെ രാജ്യത്തെ കോവിഡ്–19 കേസുകളുടെ എണ്ണം പ്രതിദിനം 3000ലെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.ഭാഗ്യവശാൽ നിലവിൽ 2000ത്തിൽ കുറവാണ് കേസുകളുടെ എണ്ണം. പ്രതിദിന രോഗപരിശോധനയുടെ എണ്ണത്തിൽ സ്ഥിരത കൈവരിച്ചിട്ടുണ്ട്. ഇത് രോഗവ്യാപനത്തോത് കൃത്യമായി കണക്കാക്കാൻ സഹായിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.