????? ???????

എങ്ങും ബലിപെരുന്നാൾ തിരക്ക്, കോവിഡ്​ ജാഗ്രത കൈവിടാതിരിക്കാം

ദോഹ: ബലിപെരുന്നാൾ അടുത്തെത്തിയിരിക്കെ പ്രധാന സൂഖുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലുമെല്ലാം തിരക്ക് വർധിച്ചു. ​രാജ്യം കോവിഡിൽനിന്ന്​ പതിയെ മുക്​തമാകുകയാണെങ്കിലും പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിൽ വിട്ടുവീഴ്​ച ഉണ്ടായാൽ മഹാമാരിയുടെ രണ്ടാംവരവുണ്ടാകുമെന്ന്​ പൊതുജനാരോഗ്യ മന്ത്രാലയം മുന്നറിയിപ്പ്​ നൽകുന്നുണ്ട്​. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച്​ രോഗികളുടെ എണ്ണത്തിൽ ശനിയാഴ്​ച അൽപം വർധന ഉണ്ടായിട്ടുണ്ട്​. ശനിയാഴ്​ച 398 പേർക്കാണ്​ ​​ െവെറസ്​ബാധ സ്​ഥിരീകരിച്ചത്​. 330 പേർക്ക്​ രോഗം ഭേദമായി. അതേസമയം, ആശ്വാസകരമായി ശനിയാഴ്​ച ആരും മരിച്ചിട്ടില്ല. ആകെ മരണം 164 ആണ്​. ഇതുവരെ 4,69,000 പേരെയാണ്​ പരിശോധിച്ചത്​. 1,09,036 പേർക്കാണ്​ വൈറസ്​ ബാധ സ്ഥിരീകരിച്ചത്​. മരിച്ചവരും രോഗം ഭേദമായവരും ഉൾ​െപ്പടെയാണിത്​. 4326 പേർക്കാണ്​ ശനിയാഴ്​ച പരിശോധന നടത്തിയത്​. നിലവിലുള്ള രോഗികൾ 3122 ആണ്​. ആകെ രോഗം ഭേദമായവർ 1,05,750 ആണ്​. 516 പേരാണ്​ നിലവിൽ ആശുപത്രികളിൽ കഴിയുന്നത്​. ഇതിൽ 43​ പേരെ ശനിയാഴ്​ച പ്രവേശിപ്പിച്ചതാണ്​. 
98 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. ഇതിൽ നാലുപേർ ശനിയാഴ്​ച പ്രവേശിപ്പിക്ക​​െപ്പട്ടവരാണ്​. കോവിഡ്​ നിയ​ന്ത്രണങ്ങൾ നീക്കിത്തുടങ്ങിയതോടെ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിൽ പലരും വീഴ്​ച വരുത്തുന്നുണ്ട്​. 

രോഗത്തി​​െൻറ രണ്ടാംവരവുണ്ടായാൽ നിയന്ത്രണങ്ങൾ പുനഃസ്ഥാപിക്കേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ്​ നൽകുന്നുണ്ട്​.ജനപ്രിയ മാർക്കറ്റുകളായ സൂഖ് അൽ അസീരി, സൂഖ് അൽ ദിറ, സൂഖ് അൽ ജാബിർ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഉപഭോക്താക്കളുടെ വലിയ തിരക്കാണ് പെരുന്നാളുമായി ബന്ധ​െപ്പട്ട്​ അനുഭവപ്പെടുന്നത്. തുണിത്തരങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, സൗന്ദര്യ വർധക വസ്​തുക്കൾ തുടങ്ങിയവക്കെല്ലാം പേരുകേട്ട ഈ സൂഖുകളിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഉപഭോക്താക്കൾ എത്തുന്നുണ്ട്​. എന്നാൽ, സ്വദേശികളാണ് ഉപഭോക്താക്കളിലധികവും. സൂഖുകൾക്ക് പുറമെ മറ്റു വാണിജ്യ സമുച്ചയങ്ങളിലും ഷോപ്പിങ്​ മാളുകളിലും ബലിപെരുന്നാളിനോടനുബന്ധിച്ച് തിരക്ക് വർധിക്കുകയാണ്. കോവിഡ്-19 വ്യാപനത്തെ തുടർന്ന് ദീർഘകാലത്തേക്ക് അടച്ചുപൂട്ടിയ വാണിജ്യ സ്ഥാപനങ്ങൾക്ക് പ്രതീക്ഷയുടെ ദിനങ്ങളാണ് എത്തിയിരിക്കുന്നത്. 

നേരത്തെയുണ്ടായ നഷ്​ടങ്ങളിൽ ചിലത് ബലിപെരുന്നാൾ ദിനങ്ങളിൽ നികത്താനാകുമെന്നുതന്നെയാണ് വ്യാപാരികളുടെ പ്രതീക്ഷ. സൂഖുകളും മറ്റു റീട്ടെയിൽ സ്​ഥാപനങ്ങളും വീണ്ടും തുറന്നതിൽ ഉപഭോക്താക്കളും സന്തോഷത്തിലാണ്. ഉപഭോക്താക്കളെ കൂടുതലായി ആകർഷിച്ച് കോവിഡ്-19ന് മുമ്പുണ്ടായിരുന്ന വ്യാപാരം തിരിച്ചുപിടിക്കുകയെന്നത് വ്യാപാരികളുടെയും കച്ചവട സ്ഥാപനയുടമകളുടെയും ലക്ഷ്യമാണ്.സാധാരണ ജീവിതം ഘട്ടംഘട്ടമായി തിരിച്ചുവരുന്നതിൽ ഉപഭോക്താക്കളും വിൽപനക്കാരും ഷോപ്പുടമകളുമെല്ലാം ഒരുപോലെ സന്തുഷ്​ടി പ്രകടിപ്പിക്കുകയാണ്. അതോടൊപ്പംതന്നെ കർശന നിയന്ത്രണങ്ങളും മുൻകരുതൽ നടപടികളും പാലിച്ചുള്ള പുതിയ ജീവിതം പ്രായോഗികവത്​കരിക്കുകയും ചെയ്യുന്നുണ്ട്​ മിക്കവരും.

Tags:    
News Summary - covid-eid adha-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-08 07:27 GMT