കോവിഡിനിടയിലും മികച്ച സേവനമൊരുക്കി ദേശീയ അർബുദ കേന്ദ്രം

ദോഹ: കോവിഡ്–19 പശ്ചാത്തലത്തിലും ദേശീയ അർബുദ പരിരക്ഷാ ഗവേഷണ കേന്ദ്രത്തിൽ അന്താരാഷ്​ട്ര നിലവാരത്തിൽ ചികിത്സാ സേവനം തുടരുന്നു. ദുർബലരായ രോഗികളുടെയും ജീവനക്കാരുടെയും ആരോഗ്യവും കൂടി കണക്കിലെടുത്ത് കർശന മുൻകരുതൽ നടപടികളോടെയാണ് ചികിത്സാ സേവനം നൽകുന്നത്. അർബുദ രോഗികൾക്ക് കോവിഡ്–19 സ്​ഥിരീകരിക്കപ്പെട്ടാൽ പ്രത്യേക അടിയന്തര നടപടികളും കേന്ദ്രം സ്വീകരിക്കുന്നുണ്ടെന്ന് എൻ.സി.സി.സി.ആറിലെ സീനിയർ ഓങ്കോളജിസ്​റ്റ് ഡോ. സൽഹാ ബുജസ്സൂം അൽ ബദർ പറഞ്ഞു.

അർബുദ രോഗികളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് കോവിഡ്–19 രോഗബാധയിൽ നിന്നും തടയുന്നതിന് ഹമദ് മെഡിക്കൽ കോർപറേഷൻ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കേന്ദ്രത്തിലെ ഔട്ട്പേഷ്യൻറ് വിഭാഗം ആംബുലേറ്ററി കെയർ സ​െൻററിലേക്ക് മാറ്റിയിട്ടുണ്ടെന്നും ഡോ. അൽ ബദർ വ്യക്തമാക്കി. ഇനി അപ്പോയിൻറ്മ​െൻറുകൾ നൽകപ്പെട്ട രോഗികളെ കേന്ദ്രത്തിലെ ഡോക്ടർമാർ നേരിട്ട് ടെലഫോൺ വഴി ബന്ധപ്പെടുമെന്നും രോഗിയുടെ ആരോഗ്യ നില കണക്കിലെടുത്ത് ആവശ്യമായി വരികയാണെങ്കിൽ ഡോക്ടർമാർ നേരിട്ട് രോഗിയെ സന്ദർശിക്കുമെന്നും ഡോ. സൽഹാ അൽ ബദർ സൂചിപ്പിച്ചു.

ദേശീയ അർബുദ കേന്ദ്രത്തിലേക്കുള്ള സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ രോഗികൾക്ക് നിത്യേനയുള്ള മരുന്നുകൾ ക്യൂ പോസ്​റ്റ് വഴി ലഭിക്കുന്നതിനുള്ള സൗകര്യവും അധികൃതർ സജ്ജീകരിച്ചിട്ടുണ്ട്. അർബുദ രോഗികൾ പനിയോ ചുമയോ പോലെയുള്ള രോഗങ്ങളാൽ പ്രയാസപ്പെടുകയാണെങ്കിൽ എച്ച്. എം.സിയുടെ 16000 വിളിച്ച് 3 തെരഞ്ഞെടുത്ത് ആവശ്യമായ ഉപദേശം തേടാവുന്നതാണ്.

Tags:    
News Summary - covid-arbudam-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.