ഖത്തർ: ഫീസ്​ അടച്ചവരുടെ വാഹനങ്ങളുടെ സാ​ങ്കേതികപരിശോധന ഡിസംബർ 31 വരെ നടത്താം

ദോഹ: കോവിഡ്–19 പ്രതിസന്ധി അവസാനിക്കുകയും വാഹന സാങ്കേതിക പരിശോധനക്കുള്ള ഫാഹിസ്​ സ്​ റ്റേഷനുകൾ പ്രവർത്തനം പ ുനരാരംഭിക്കുകയും ചെയ്യുന്നതോടെ ഒാൺലൈനിൽ ഫീസ്​ അടച്ചവർക്ക് ഡിസംബർ 31 വരെ വുഖൂദി​െൻറ ഏതെങ്കിലും ഫാഹിസ്​ സ്​റ് റേഷനുകളിൽ പരിശോധന നടത്താമെന്ന് വുഖൂദ് വെഹിക്കിൾ ഇൻസ്​പെക്ഷൻ (ഫാഹിസ്​) അറിയിച്ചു.

കോവിഡ്–19 പ്രതിസന്ധി ആരംഭിച്ചതിനെ തുടർന്ന് പ്രതിരോധം ശക്തമാക്കുന്നതിനും വ്യാപനം തടയുന്നതി ​െൻറയും ഭാഗമായി വുഖൂദി​െൻറ ഫാഹിസ്​ കേന്ദ്രങ്ങൾ സന്ദർശിക്കാതെ തന്നെ ഫീസ്​ അടച്ച് വാഹന രജിസ്​ േട്രഷൻ പുതുക്കാമെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കിയിരുന്നു. ഇത് സാധ്യമാക്കുന്നതിന് വുഖൂദ് പ്രത്യേക സ്​ മാർട്ട് ഫോൺ ആപ്ലിക്കേഷനും ആരംഭിച്ചിരുന്നു.

ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സാങ്കേതിക പരിശോധനകൾക്കായി ഫാഹിസ്​ കേന്ദ്രങ്ങൾ സന്ദർശിക്കേണ്ടതില്ലെന്നും അധികൃതർ അറിയിച്ചിരുന്നു. ആപ്പ് വഴി ഫീസ്​ അടച്ച് രജിസ്​േട്രഷൻ പുതുക്കുന്നതോടെ പുതുക്കിയ രജിസ്​േട്രഷൻ (ഇസ്​തിമാറ) കാർഡ് ലഭിക്കാൻ നടപടികൾ പിന്നീട് പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് വാഹന ഉടമകൾക്ക് സന്ദേശം ലഭിക്കുകയും ചെയ്യും.

നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് വാഹന രജിസ്​േട്രഷനായി ഒാൺലൈൻ വഴി ഫീസ്​ അടച്ചവർക്ക് പ്രതിസന്ധി നീങ്ങുന്നതോടെ ഡിസംബർ 31 വരെ സാങ്കേതിക പരിശോധന പൂർത്തിയാക്കാം. ഇതിനായി ഫാഹിസി​െൻറ ഏത് കേന്ദ്രവും സന്ദർശിക്കാമെന്നും വുഖൂദ് വെഹിക്കിൾ ഇൻസ്​പെക്ഷൻ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.

Tags:    
News Summary - covid 19 qatar updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.