ദോഹ: തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി എന്യൂമറേഷൻ ഫോമുകൾ കൃത്യമായി പൂരിപ്പിച്ചു ബി.എൽ.ഒ വശം നൽകിയിട്ടും കുറ്റ്യാടിയിലെ ഒരു ബൂത്തിൽ മാത്രം പകുതിയിലധികം പേരും കരട് വോട്ടർപട്ടികയിൽ നിന്ന് പുറത്തായ സംഭവം അതീവ ഗൗരവതരമാണെന്ന് പ്രവാസി വെൽഫെയർ ഖത്തർ കുറ്റ്യാടി മണ്ഡലം കമ്മറ്റി അഭിപ്രായപ്പെട്ടു. ബി.എൽ.ഒക്ക് സംഭവിച്ച ഗുരുതരവീഴ്ചയാണ് ഇതിന് കാരണമായതെങ്കിൽ അന്വേഷണം നടത്തി നടപടിയെടുക്കണം.
ഇത്തരം വീഴ്ചകളുടെ പേരിൽ ജനങ്ങളെ ഹിയറിങ്ങിന് വിളിച്ച് പ്രയാസപ്പെടുത്താൻ പാടില്ല. പൗരത്വവുമായി ബന്ധപ്പെട്ട ആശങ്കകൾ നിലനിൽക്കുന്ന നിലവിലെ സാഹചര്യത്തിൽ അധികൃതരുടെ ഭാഗത്തു നിന്ന് സംഭവിച്ച വീഴ്ചകൾക്ക് ഉടനടി പരിഹാരം കാണണമെന്നും പ്രസിഡന്റ് ഉമ്മർ മാസ്റ്റർ അവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.