കുട്ടികൾക്കായി ഖത്തർ മ്യൂസിയംസ് ഒരുക്കുന്ന ‘ദാദൂ’ മ്യൂസിയത്തിൻെറ ലോഗോ
ദോഹ: വിനോദങ്ങളിലൂടെയും പരീക്ഷണ, നിരീക്ഷണങ്ങളിലൂടെയും കുട്ടികൾക്ക് വിജ്ഞാനത്തിെൻറ പുതിയ വാതിലുകൾ തുറന്ന് ഖത്തർ മ്യൂസിയം. 'ദാദൂ' എന്ന പേരിൽ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും മാത്രമായുള്ള പുതിയ മ്യൂസിയത്തിനാണ് ഖത്തർ മ്യൂസിയം തുടക്കംകുറിക്കുന്നത്. മ്യൂസിയത്തിൻെറ ലോഗോയും പേരും കഴിഞ്ഞ ദിവസം അധികൃതർ പുറത്തുവിട്ടു.
ദോഹയുടെ ഹൃദയഭാഗത്ത് ഒരുക്കുന്ന മ്യൂസിയത്തിൽ കുട്ടികൾക്കായി ഇൻഡോർ, ഔട്ട്ഡോർ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്.കുട്ടികളുടെ ആകാംക്ഷ ഉണർത്തുക, ആശയവിനിമയത്തിന് േപ്രാത്സാഹനം നൽകുക, കുട്ടികളിലെ കഴിവുകൾ വികസിപ്പിക്കുന്നതിന് കൂടുതൽ േപ്രരണനൽകുക, സാമൂഹിക പ്രതിബദ്ധത വളർത്തിയെടുക്കുക തുടങ്ങിയവയാണ് 'ദാദൂ' മ്യൂസിയത്തിലൂടെ ലക്ഷ്യംവെക്കുന്നത്. ക്ലാസിക്കൽ അറബിപദമായ 'ദാദു' എന്നതിൽനിന്നാണ് കുട്ടികളുടെ മ്യൂസിയത്തിന് ആ പേരിട്ടിരിക്കുന്നത്.
കളിക്കിടെ രൂപപ്പെടുന്ന അടയാളങ്ങളെയോ അല്ലെങ്കിൽ, സർഗാത്മകമായ പ്രവർത്തനങ്ങളെയോ ആണ് ദാദു എന്ന് പറയപ്പെടുന്നത്.കുട്ടികൾക്കായുള്ള ചിൽഡ്രൻസ് മ്യൂസിയം ഓഫ് ഖത്തറിൻെറ ഔദ്യോഗിക നാമമായി ദാദു പ്രകാശനം ചെയ്യുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ഡയറക്ടർ ഈസ്സ അൽ മന്നാഈ പറഞ്ഞു. കുട്ടികളുടെ വളർന്നുവരുന്ന മനശ്ശാസ്ത്രം, മസ്തിഷ്ക ശാസ്ത്രം, പ്രവർത്തനമേഖല തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് ദാദു മ്യൂസിയത്തിലെ പ്രവർത്തനങ്ങളും മറ്റും സജ്ജീകരിച്ചിട്ടുള്ളത്.
സർഗാത്മകത, അനുകമ്പ, ഉദാരമനസ്കത, ഉത്തരവാദിത്തം തുടങ്ങിയ മൂല്യങ്ങളിൽ ദാദുവിൻെറ പ്രവർത്തനം കേന്ദ്രീകരിച്ചിരിക്കുന്നുവെന്നും ഈസ്സ അൽ മന്നാഈ പറഞ്ഞു.ദാദുവിൻെറ ഒൺലൈൻ പരിപാടികളിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ @DaduQatar എന്ന ഓഫീഷ്യൽ ഇൻസ്റ്റഗ്രാം അക്കൗണ്ടുമായി ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.