ഫ്രൻഡ്സ് ഓഫ് തിരുവല്ലയുടെ നേതൃത്വത്തില്‍ നടത്തിയ ക്രിസ്മസ്-പുതുവത്സര കുടുംബസംഗമം ജോണ്‍ സി. എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ഫ്രൻഡ്സ് ഓഫ് തിരുവല്ല (ഫോട്ട)യുടെ നേതൃത്വത്തില്‍ ക്രിസ്മസ്-പുതുവത്സര കുടുംബസംഗമം നടത്തി. തിരുവല്ല എം.ജി.എം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അലുമ്നി രക്ഷാധികാരി ജോണ്‍ സി. എബ്രഹാം കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. ഫോട്ട പ്രസിഡന്റ് ജിജി ജോണ്‍ അധ്യക്ഷത വഹിച്ചു. തോമസ് കുര്യന്‍ നെടുന്തറയില്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി റെജി കെ. ബേബി നന്ദിയും പറഞ്ഞു.
സാമൂഹിക-ആതുര ശുശ്രൂഷ രംഗത്തെ മികച്ച പ്രവര്‍ത്തനത്തിന് തിരുവല്ല സ്വദേശി റീന തോമസിനെ ചടങ്ങില്‍ ആദരിച്ചു. 16 വര്‍ഷമായി റീന ഹമദ് ആശുപത്രിയില്‍ ആതുര ശുശ്രൂഷ രംഗത്തും ഒപ്പം ദോഹയിലെ സാമൂഹിക സേവനരംഗത്തും പ്രവര്‍ത്തിക്കുന്നുണ്ട്.
32 വര്‍ഷത്തെ ഖത്തറിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഫോട്ട സ്ഥാപകാംഗവും മാനേജിങ് കമ്മിറ്റി അംഗവുമായിരുന്ന സന്തോഷ് ജോര്‍ജിനും ഭാര്യ അനിത സന്തോഷിനും യാത്രയയപ്പ് നല്കി. അനിത കഴിഞ്ഞ 32 വര്‍ഷമായി ഹമദ് ആശുപത്രിയില്‍ ഡയറക്ടര്‍ ഓഫ് നഴ്സിങ്ങായി പ്രവര്‍ത്തിക്കുകയായിരുന്നു.
ഫോട്ട വനിത വിഭാഗം ജനറല്‍ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിലും ദോഹയിലെ സാമൂഹിക മേഖലയിലും സാന്നിധ്യമറിയിച്ചു. ഫിഫ ലോകകപ്പ് 2022ൽ വളന്റിയറായി പ്രവര്‍ത്തിച്ച ജോഷ് ജിജി, ജോണ്‍ സജി എന്നിവരെ ആദരിച്ചു. ഫ്രൻഡ്സ് ഓഫ് തിരുവല്ലയുടെ 2023ലെ മെംബര്‍ഷിപ് കാമ്പയിന്‍ അഡ്വ. കെ.ജെ. സെബാസ്റ്റ്യന്‍, തോമസ് വര്‍ഗീസ്, റജി അലക്സാണ്ടര്‍ എന്നിവര്‍ക്ക് ഫോറം നല്കി പ്രസിഡന്റ് ജിജി ജോണ്‍ ഉദ്ഘാടനം ചെയ്തു. അനീഷ് ജോര്‍ജ് മാത്യു, വില്‍സണ്‍ പോത്തന്‍, കുരുവിള ജോര്‍ജ്, ആലിസ് റെജി, ഗീത ജിജി, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. ദോഹയിലെ കലാകാരന്മാര്‍ അവതരിപ്പിച്ച ഗാനസന്ധ്യ, ഫോട്ട അംഗങ്ങളുടെ കുട്ടികള്‍ അവതരിപ്പിച്ച കലാ പരിപാടികള്‍ എന്നിവ കുടുംബസംഗമത്തിന് മാറ്റുകൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.