ഐ.സി.സി ശിശുദിനാഘോഷ പരിപാടിയിൽ വിദ്യാർഥികൾ അവതരിപ്പിച്ച കലാപരിപാടി
സ്കൂളുകളിൽ ശിശുദിനാഘോഷം
ദോഹ: ഐഡിയൽ ഇന്ത്യൻ സ്കൂളിൽ വിദ്യാർഥികളുടെ വിവിധ പരിപാടികളോടെ ശിശുദിന ആഘോഷം സംഘടിപ്പിച്ചു. ദേശഭക്തിഗാനങ്ങൾ ആലപിച്ചും നെഹ്റുവായി വേഷമണിഞ്ഞും നൃത്തംചെയ്ത് കുരുന്ന് വിദ്യാർഥികൾ ചാച്ചാജിയുടെ ജന്മദിനം ആഘോഷിച്ചു. സ്കൂൾ പ്രിൻസിപ്പൽ സെയ്ദ് ഷൗക്കത്ത് അലി വിദ്യാർഥികൾക്ക് ശിശുദിന സന്ദേശം നൽകി.
ബിർല പബ്ലിക് സ്കൂളിൽ കുട്ടികളുടെ കലാപരിപാടികളോടെ ശിശുദിനം ആഘോഷിച്ചു. പാട്ട്, ഗെയിംസ്, ഡാൻസ്, കളറിങ് മത്സരം തുടങ്ങി വിവിധ പരിപാടികൾ കുട്ടികൾക്കായി സംഘടിപ്പിച്ചു.
ഐ.സി.സി ശിശുദിനാഘോഷം
ദോഹ: ഖത്തറിലെ ഇന്ത്യൻ എംബസി അപെക്സ് ബോഡിയായ ഇന്ത്യൻ കൾചറൽ സെൻറർ നേതൃത്വത്തിൽ ശിശുദിന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഐ.സി.സി അശോക ഹാളിൽ നടന്ന പരിപാടിയിൽ വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു. ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ മുഖ്യാതിഥിയായി. ഹ്യൂമൻ റൈറ്റ്സ് വിഭാഗം ഇൻവെസ്റ്റിഗേറ്റിങ് ഓഫിസർ ക്യാപ്റ്റൻ ഖാമിസ് സുൽത്താൻ അൽ മുറൈഖി, കോൺസുലർ ഫസ്റ്റ് സെക്രട്ടറി സേവ്യർ ധൻരാജ്, ഐ.സി.സി പ്രസിഡൻറ് പി.എൻ. ബാബുരാജൻ എന്നിവർ പങ്കെടുത്തു. ഐ.സി.സി മാനേജിങ് കമ്മിറ്റി അംഗങ്ങൾ, സ്കൂൾ പ്രതിനിധികൾ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.