ദോഹ: ഇന്ത്യന്‍ പ്രവാസികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനാ യി അബുഹമൂറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍(ഐ സിസി) സൗകര്യമൊരുക്കുന്നു. ഏപ്രില്‍ ആറ് ശനി മുതല്‍ അറ്റസ്റ്റേഷനായുള്ള സര്‍ട്ടിഫിക്കറ്റുകളും രേഖകളും ഐസിസിയില്‍ സമര്‍പ്പിക്കാം. എല്ലാ ശനിയാഴ്ചകളിലും രാവിലെ ഒന്‍പതു മുതല്‍ പന്ത്രണ്ട് മണിവരെ ഈ സേ വനം ലഭ്യമായിരിക്കും. ഇന്ത്യ കേന്ദ്രീകരിച്ചുള്ള ജീവനക്കാരെ ഐസിസിയില്‍ നിയോഗിക്കും. താല്ക്കാലികാ ടിസ്ഥാനത്തിലാണ് ഈ സേവനം ഐസിസിയില്‍ ലഭ്യമാക്കുന്നത്.
ഏതു സമയത്തും മുന്‍കൂര്‍ നോട്ടീസോ അറിയിപ്പോ കൂടാതെതന്നെ ഈ സൗകര്യം റദ്ദാക്കപ്പെടാമെന്നും ഇന്ത്യന്‍ എംബസിയുടെ ഹെഡ് ഓഫ് മിഷന് അറിയിച്ചു. ഇന്ത്യന്‍ പ്രവാസികളെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസകരവും പ്രയോജനകരവുമാണ് ഈ തീരുമാനം. നേരത്തെ സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനായി വെസ്റ്റ്ബേയിലെ ഇന്ത്യന്‍ എംബസി വരെ പോകണമായിരുന്നു. ഏപ്രില്‍ ആറു മുതല്‍ ശനിയാഴ്ചകളില്‍ ഐ സിസിയില്‍ ഇതിനുള്ള സൗകര്യമുണ്ടായിരിക്കും. നവജാത ശിശുക്കളുടെയും കുട്ടികളുടെയും പാസ്പോര്ട്ടി നായി ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍(ഐസിസി) അപേക്ഷ നല്‍കാമെന്ന് ഇന്ത്യന്‍ എംബസി നേരത്തെ അറിയിച്ചിരുന്നു. മാര്‍ച്ച് പന്ത്രണ്ടു മുതല്‍ തീരുമാനം പ്രാബല്യത്തിലാകുകയും ചെയ്തു. ഇരു തീരുമാനങ്ങളും പ്രവാസികൾക്ക് ഏറെ സൗകര്യപ്രദമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.