കാ​ക് ഫെ​സ്റ്റി​ന്റെ വി​ശ​ദാം​ശ​ങ്ങ​ൾ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ക്കു​ന്നു

ദോ​ഹ: കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള വി​വി​ധ കോ​ള​ജു​ക​ളി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​ക​ളു​ടെ കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യാ​യ കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ​സ് ഓ​ഫ് കേ​ര​ള ഖ​ത്ത​ർ (കാ​ക്) സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ന്റ​ർ കൊ​ളീ​ജി​യ​റ്റ് ക​ൾ​ച​റ​ൽ ഫെ​സ്റ്റ് (ത​രം​ഗ്‌) ഡി​സം​ബ​ർ 15,16, 22 തീ​യ​തി​ക​ളി​ൽ ഖ​ത്ത​റി​ലെ വി​വി​ധ വേ​ദി​ക​ളി​ലാ​യി അ​ര​ങ്ങേ​റു​മെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളും 22ന് ​ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ളും സ​മാ​പ​ന ച​ട​ങ്ങും ന​ട​ക്കും. അ​ഞ്ചു വ​യ​സ്സ് മു​ത​ലു​ള്ള മ​ത്സ​രാ​ർ​ഥി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ൽ സ​ബ്ജൂ​നി​യ​ർ, ജൂ​നി​യ​ർ, ഇ​ന്റ​ർ​മീ​ഡി​യ​റ്റ്, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 62 മ​ത്സ​ര ഇ​ന​ങ്ങ​ളാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഭ​ര​ത​നാ​ട്യം, നാ​ടോ​ടി നൃ​ത്തം, ഫാ​ൻ​സി ഡ്ര​സ്, മോ​ണോ ആ​ക്ട്, മാ​പ്പി​ള​പ്പാ​ട്ട്, ല​ളി​ത​ഗാ​നം, വി​വി​ധ ഭാ​ഷ​ക​ളി​ലെ പ്ര​സം​ഗ മ​ത്സ​രം, ക​ഥ പ​റ​ച്ചി​ൽ, വി​വി​ധ ഭാ​ഷ​ക​ളി​ൽ പ​ദ്യം ചൊ​ല്ല​ൽ, ര​ച​ന മ​ത്സ​ര​ങ്ങ​ൾ, ഫോ​ട്ടോ​ഗ്ര​ഫി എ​ന്നി​വ​ക്കു​പു​റ​മെ വ​ട്ട​പ്പാ​ട്ട്, ഒ​പ്പ​ന, മൈം, ​സ്കി​റ്റ്, സം​ഘ​ഗാ​നം, സം​ഘ​നൃ​ത്തം തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും.

ഓ​രോ കാ​റ്റ​ഗ​റു​ക​ളി​ലും കൂ​ടു​ത​ൽ പോ​യ​ന്റ് നേ​ടി വ്യ​ക്തി​ഗ​ത നേ​ട്ടം കൈ​വ​രി​ക്കു​ന്ന​വ​രെ കു​രു​ന്നു പ്ര​തി​ഭ, ബാ​ല​പ്ര​തി​ഭ, യു​വ​പ്ര​തി​ഭ, ക​ലാ​പ്ര​തി​ഭ എ​ന്നീ പ​ട്ട​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ക്കും. കാ​ക് ഫെ​സ്റ്റി​ന്റെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി സം​ഘ​ടി​പ്പി​ച്ച ‘കാ​ക് ബെ​സ്റ്റ് മാ​ഗ​സി​ൻ’ അ​വാ​ർ​ഡും ന​ൽ​കും. വി​വി​ധ കോ​ള​ജു​ക​ളി​ൽ നി​ന്നാ​യി നി​ര​വ​ധി എ​ൻ​ട്രി​ക​ൾ മാ​ഗ​സി​ൻ അ​വാ​ർ​ഡി​നാ​യി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള 21ൽ​പ​രം പ്ര​മു​ഖ കോ​ള​ജു​ക​ളു​ടെ അ​ലു​മ്നി അ​സോ​സി​യേ​ഷ​നു​ക​ൾ ഭാ​ഗ​മാ​കു​ന്ന കാ​ക് ഖ​ത്ത​ർ എ​ല്ലാ വ​ർ​ഷ​വും അ​തി​വി​പു​ല​മാ​യാ​ണ് കാ​ക് ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഈ ​വ​ർ​ഷം 14 കോ​ള​ജു​ക​ൾ സ​ജീ​വ​മാ​യി മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. പ​രി​പാ​ടി​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് പ്രോ​ഗ്രാം ക​മ്മി​റ്റി​ക്കും വി​ധി​നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ കേ​ൾ​ക്കാ​ൻ വി​ദ​ഗ്ധ​ർ ഉ​ൾ​പ്പെ​ടു​ന്ന ഏ​ഴം​ഗ അ​പ്പീ​ൽ ക​മ്മി​റ്റി​ക്കും രൂ​പം ന​ൽ​കി.

കാ​ക് ഖ​ത്ത​ർ പ്ര​സി​ഡ​ന്റ് സി.​കെ. അ​ബ്ദു​ൽ അ​സീ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​റാ​ജു​ദ്ദീ​ൻ ഇ​ബ്രാ​ഹിം, ട്ര​ഷ​റ​ർ ഗ​ഫൂ​ർ കാ​ലി​ക്ക​റ്റ്, ഷ​ഹ​നാ​സ് ബാ​ബു, ഡ്രീം ​പ്രോ​പ്പ​ർ​ട്ടീ​സ് സി.​ഇ.​ഒ മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്, സു​ബൈ​ർ പാ​ണ്ഡ​വ​ത്ത്, സാം ​കു​രു​വി​ള, ആ​ശ ഗോ​പ​കു​മാ​ർ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. 

Tags:    
News Summary - Caak Fest with College Alumni Art Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.