ബിസിനസ് മീറ്റുമായി തൃശൂർ ജില്ല സൗഹൃദ വേദി

ദോഹ: ചെറുതും വലുതുമായ ഖത്തറിലെ നൂറോളം വ്യാപാരി, വ്യവസായികളെ ഒരേവേദിയിൽ അണിനിരത്തി ‘ബിസിനസ് മീറ്റ്’ സംഘടിപ്പിച്ച് തൃശൂർ ജില്ല സൗഹൃദ വേദി. ജില്ലയുടെ അഭിമാനമുയർത്തിയവരും ഖത്തറിൽ അറിയപ്പെടുന്നവരുമായ ആറു വിശിഷ്ട വ്യക്തിത്വങ്ങളെയും ആദരിച്ചു. പ്രസിഡന്റ് മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു. വേദി അഡ്വൈസറി ബോർഡ് ചെയർമാനും സിറ്റി എക്സ്ചേഞ്ച് സി.ഇ.ഒയുമായ ഷറഫ് പി. ഹമീദ് ഉദ്ഘാടനം നിർവഹിച്ചു.

ഐ.സി.സി പ്രസിഡന്റും സ്കിൽ ഡെവലപ്മെന്റ് മാനേജിങ് ഡയറക്ടറുമായ പി.എൻ. ബാബുരാജ്, നോർക്ക റൂട്സ് ഡയറക്ടറും ജംബോ ഇലക്ട്രോണിക്സ് ഗ്രൂപ് സി.ഇ.ഒയുമായ സി.വി. റപ്പായി, വേദി അഡ്വൈസറി ബോർഡ് മെമ്പറും ഓറിയന്റൽ ട്രേഡിങ് കമ്പനി എം.ഡിയുമായ വി.എസ്. നാരായണൻ, വേദി മുൻ പ്രസിഡന്റും ഇലക്ട്രിക്കൽസ് ഉടമയുമായ ആർ.ഒ. അബ്ദുൽ ഖാദർ, സഫ വാട്ടേഴ്സ് എം.ഡി. അഷറഫ്, വേദി ഫൗണ്ടർ മെംബർ കെ.എം.എസ്. ഹമീദ് എന്നിവരെയാണ് ആദരിച്ചത്. വേദി പ്രസിഡന്റ് മുഹമ്മദ് മുസ്തഫ മെമന്റോ നൽകി. ജനറൽ സെക്രട്ടറി ശ്രീനിവാസൻ പൊന്നാട അണിയിച്ചു.

പ്രോഗ്രാം കോഓഡിനേറ്റർ അബ്ദുൽ ഗഫൂർ സ്വാഗതവും ജനറൽ സെക്രട്ടറി ശ്രീനിവാസൻ നന്ദിയും പറഞ്ഞു. മീറ്റ് സെക്ടർ കോഓഡിനേറ്റർ നിഷാം പ്രോഗ്രാം അവതാരകനായി. മറ്റൊരു സെക്ടർ കോഓഡിനേറ്റർ ഷാഹിദ് ഷറഫ്, സെൻട്രൽ കമ്മിറ്റി അംഗങ്ങൾ, സെക്ടർ ചെയർമാന്മാർ എന്നിവർ നിയന്ത്രിച്ചു. തൃശൂർ ജില്ല സൗഹൃദ വേദി ഇന്റർ സെക്ടർ ക്രിക്കറ്റ് ടൂർണമെന്റ് സീസൺ രണ്ടിന്റെ ജഴ്‌സി പ്രകാശനവും ട്രോഫി റിവീലിങ്ങും നടന്നു. എ.ബി.എൻ കോർപറേഷൻ ആൻഡ് ബെഹ്‌സാദ്‌ ഗ്രൂപ് ഗ്ലോബൽ സി.എഫ്.ഒ സുരേഷും ഫിനാൻസ് മാനേജർ ശ്രീജിത്തും ചേർന്നാണ് ട്രോഫി റിവീൽ ചെയ്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.