ദോഹ: ലോകകപ്പ് പോരാട്ടങ്ങൾ സ്റ്റേഡിയത്തേക്കാൾ മികവോടെ കാണികളിലെത്തിക്കാൻ ദോഹ. എച്ച്.ഡി ദൃശ്യ മികവും മികച്ച ഓഡിയോ സംവിധാനവുമായാണ് ലോകകപ്പ് വേളയിൽ ആരാധകർക്ക് കളിക്കാഴ്ചയൊരുക്കുന്ന കൂറ്റൻ സ്ക്രീൻ തയാറാക്കുന്നത്. ലോകകപ്പ് മത്സരങ്ങൾ തത്സമയം പ്രദർശിപ്പിക്കുന്നതിനാണ് കൂറ്റൻ സ്ക്രീൻ ഒരുക്കുന്നതെന്ന് എന്റർടെയ്ൻമെന്റ് ഇവൻറ്സ് കമ്മിറ്റി അധികൃതർ അറിയിച്ചു. സ്ക്രീൻ സ്ഥാപിക്കുന്ന നടപടികൾ പൂർത്തിയായി. ഏറ്റവും അത്യാധുനികമായ എച്ച്.ഡി ക്വാളിറ്റി ഡിസ്േപ്ല സ്ക്രീനാണ് സജ്ജമാക്കിയതെന്ന് ലോകകപ്പ് സംപ്രേഷണ അവകാശമുള്ള ബിൻ സ്പോർട്സ് ട്വീറ്റ് ചെയ്തു. കോർണിഷിലെ മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ടിന് എതിർവശത്തായാണ് നീണ്ടുകിടക്കുന്ന സ്ക്രീൻ ഒരുക്കിയത്. ഇതിനു പുറമെ, ദോഹയുടെ വിവിധ ഭാഗങ്ങളിൽ മത്സരങ്ങളുടെ തത്സമയ പ്രദർശനത്തിനായി സ്ക്രീനുകൾ സ്ഥാപിക്കുന്നുണ്ട്. ഇവയുടെ നിർമാണങ്ങളും അതിവേഗത്തിൽ പുരോഗമിക്കുകയാണ്.
ലോകകപ്പ് വേളയിൽ ആഘോഷങ്ങളുടെ പ്രധാന കേന്ദ്രംകൂടിയാണ് ആറു കിലോമീറ്റർ നീളത്തിലുള്ള ദോഹ കോർണിഷ്. എല്ലാ ദിവസവും രാവിലെ 10 മുതൽ ഇവിടെ വിവിധ വിനോദപരിപാടികൾ ആരംഭിക്കും. നവംബർ ഒന്നു മുതൽ തന്നെ കോർണിഷിൽ ഗതാഗത നിരോധനം ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.