ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​നു​ള്ള സു​സ്ഥി​ര​ത അ​വാ​ർ​ഡ് ഖ​ത്ത​ർ പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രി​യു​ടെ ഓ​ഫി​സ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് മു​ബാ​റ​ക് അ​ൽ​നോ​യ്മി ഏ​റ്റു​വാ​ങ്ങു​ന്നു

ഹമദ് മെഡിക്കൽ കോർപറേഷന് അറബ് ഹോസ്പിറ്റൽസ് ഫെഡറേഷന്റെ സുസ്ഥിരത അവാർഡ്

ദോഹ: അറബ് ഹോസ്പിറ്റൽസ് ഫെഡറേഷൻ നൽകുന്ന ഡയമണ്ട് അവാർഡിന് ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്.എം.സി) അർഹരായി. കാലാവസ്ഥ വ്യതിയാനമെന്ന ആഗോള വെല്ലുവിളിയെ പരാജയപ്പെടുത്താനുള്ള ശ്രമങ്ങളിൽ ‘കാലാവസ്ഥ മാറ്റത്തിനുള്ള അറബ് ചലഞ്ച് വിന്നർ’ പ്രമേയത്തിൽ ഫെഡറേഷൻ ആരംഭിച്ച ഗോൾഡൻ ഇനീഷ്യേറ്റിവ് അവാർഡിന്റെ ഭാഗമാണ് എച്ച്.എം.സിക്ക് ലഭിച്ച റൈസിങ് സ്റ്റാർ സസ്റ്റെയിനബിലിറ്റി അവാർഡ്.

ഖത്തർ പൊതുജനാരോഗ്യ മന്ത്രിയുടെ ഓഫിസ് ഡയറക്ടറും അറബ് ഹോസ്പിറ്റൽസ് ഫെഡറേഷന്റെ ഉപമേധാവിയുമായ മുഹമ്മദ് മുബാറക് അൽ നോയ്മിയാണ് അവാർഡ് ഏറ്റുവാങ്ങിയത്. ഈജിപ്തിലെ കൈറോയിൽ നടന്ന അറബ് ഹെൽത്ത് കെയർ ഡെവലപ്‌മെന്റ് ആന്വൽ ഫോറത്തിൽ (എ.എച്ച്‌.ഡി.എ.എഫ്) പങ്കെടുക്കുന്നതിനിടെയാണ് അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങിയത്. ഒമ്പത് അറബ് രാജ്യങ്ങളിൽനിന്നായി 47 ആരോഗ്യ സ്ഥാപനങ്ങൾ ഗോൾഡൻ ഇനീഷ്യേറ്റിവിനായി രംഗത്തുണ്ടായിരുന്നു.

പത്ത് കാറ്റഗറികളിലായാണ് അവാർഡുകൾ സമ്മാനിച്ചത്. ആഗോള കാലാവസ്ഥ വ്യതിയാന വെല്ലുവിളിയെ പരാജയപ്പെടുത്തുന്നതിനും കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ നേരിടുന്നതിനും അറബ് ആരോഗ്യസംഘടനകൾ നടത്തുന്ന ശ്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഗോൾഡൻ ഇനീഷ്യേറ്റിവ് അവാർഡുകൾ. ഖത്തർ നാഷനൽ വിഷൻ 2030ന് അനുസൃതമായി തങ്ങളുടെ മാലിന്യസംസ്കരണ പദ്ധതിയെക്കുറിച്ചുള്ള പ്രോജക്ട് ആണ് എച്ച്.എം.സിക്ക് അവാർഡ് നേടിക്കൊടുത്തത്. കാലാവസ്ഥ വ്യതിയാനത്തെ അഭിമുഖീകരിക്കുന്നതിനുള്ള ശ്രമങ്ങളെ പിന്തുണക്കുന്നതിനായി അറബ് ആരോഗ്യമേഖലയിൽ പരിശ്രമിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മറ്റ് നാല് അവാർഡുകളും നൽകി.

Tags:    
News Summary - Award for Hamad Medical Corporation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.