ദോഹ: ഇസ്ലാമിക മതകാര്യ മന്ത്രാലയമായ ഔഖാഫിനു കീഴിലുള്ള ഇസ്ലാമിക ഗവേഷണ പഠന വിഭാഗം ‘വിജ്ഞാന സംയോജനം’ എന്ന സെമിനാർ രണ്ടാം സീസണിലെ ആദ്യ പരിപാടി ചൊവ്വാഴ്ച ആരംഭിക്കും. ഇസ്ലാമിക നാഗരികതയുടെയും സാംസ്കാരിക -ബൗദ്ധിക -ശാസ്ത്രീയ നേട്ടങ്ങളുടെയും ചരിത്രത്തിൽ നിന്ന് തിരഞ്ഞെടുത്ത മാതൃകകൾ വിശകലനം ചെയ്ത്, വിജ്ഞാന സംയോജന പ്രക്രിയയുടെ സാധ്യതകളെക്കുറിച്ച് സെമിനാർ ചർച്ച ചെയ്യും.
ഖത്തർ യൂനിവേഴ്സിറ്റിയിലെ ഇബ്നു ഖൽദൂൻ സെന്റർ ഫോർ ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസുമായി സഹകരിച്ച് ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് മസ്ജിദിൽ ഇശാ നമസ്കാരത്തിനുശേഷമാണ് സെമിനാർ നടക്കുക. പണ്ഡിതർ, ഗവേഷകർ, മറ്റ് അക്കാദമിക് വിദഗ്ധരും സെമിനാറിൽ പങ്കെടുക്കും.
ശാസ്ത്രീയ, ബൗദ്ധിക സാംസ്കാരിക പരിപാടിയായ ഈ സെമിനാർ വർഷത്തിൽ രണ്ടുതവണയാണ് നടക്കുകയെന്ന് ഇസ്ലാമിക ഗവേഷണ പഠന വിഭാഗം ഡയറക്ടർ ശൈഖ് ഡോ. അഹ്മദ് ബിൻ മുഹമ്മദ് ബിൻ ഗാനിം ആൽ ഥാനി പറഞ്ഞു. ഈ സീസണിലെ രണ്ടാമത്തെ സെമിനാർ 2026 ഫെബ്രുവരിയിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.