സമുദ്രാതിർത്തിയിലൂടെ കടത്താൻ ശ്രമം: 100 കിലോ ഹാഷിഷ് പിടികൂടി

ദോഹ: രാജ്യത്തിന്റെ സമുദ്രാതിർത്തിയിലൂടെ കടത്താൻ ശ്രമിച്ച 100 കിലോ ഹാഷിഷ് പിടികൂടി ആഭ്യന്തര മന്ത്രാലയം. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് കൺട്രോൾ ആഭ്യന്തര മന്ത്രാലയത്തിലെ വിവിധ വകുപ്പുകളുമായി ഏകോപിപ്പിച്ചും പ്രതിരോധ മന്ത്രാലയത്തിന്റെയും ആഭ്യന്തര സുരക്ഷാ സേനയായ ലെഖ്‌വിയയുടെ സഹകരണത്തോടെയുമാണ് ഓപറേഷൻ നടത്തിയത്. മയക്കുമരുന്ന് കള്ളക്കടത്തിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കുന്നതിന് ശക്തമായ ഇടപെടലുകളാണ് ഉണ്ടാകുന്നത്.

രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനും സമൂഹത്തെ സംരക്ഷിക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.

Tags:    
News Summary - Attempt to smuggle through the sea border: 100 kg of hashish seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.