ദോഹ: കോഴിക്കോട് വടകര വില്യാപ്പള്ളി സ്വദേശിയായ നൗഷാദിെൻറ ദിവസത്തിെൻറ ഏറിയപങ്കും ചായക്കടയിലെ ജോലിത്തിരക്കിലാണ് എരിഞ്ഞുതീരുന്നത്. എന്നാൽ, ചുണ്ടിലും മനസ്സിലും എപ്പോഴും പാട്ടുണ്ടാവും. ഇതറിയാവുന്നവരാണ് ഖത്തർ ഇൻഡസ്ട്രിയൽ ഏരിയയിലെ ടീ സെൻറർ എന്ന കടയിൽ കുടെ ജോലി ചെയ്യുന്നവരെല്ലാം.
സമയം നോക്കാതെ ജോലി ചെയ്യുേമ്പാഴും നൗഷാദിെൻറ മനസ്സുനിറയെ പാട്ടാണ്. ജോലിക്കിടയിലും ഇടേവളകളിലുമെല്ലാം പാട്ടുപാടുന്ന നൗഷാദിെൻറ ശബ്ദം അടുത്തിടെ സാമൂഹിക മാധ്യമങ്ങൾ വഴിയാണ് ഹിറ്റായത്. ജോലിക്കിടയിലെ ഒഴിവുസമയങ്ങളിൽ സ്വതസിദ്ധമായ ശൈലിയിൽ സെമിക്ലാസിക്കൽ ഗാനങ്ങളടക്കം ആലപിക്കുന്ന നൗഷാദ് പാട്ടുകാരൻ മാത്രമല്ല, മികച്ച ഒരു ചിത്രകാരൻ കൂടിയാണ്. വാഹനങ്ങളുടെ പൊടിപിടിച്ച ഗ്ലാസുപോലും നൗഷാദിന് ചിലപ്പോള്‍ ക്യാന്‍വാസായി മാറും. ജോലി സ്ഥലത്തിന് സമീപം നിർത്തിയുടന്ന വാഹനങ്ങളുടെ ഗ്ലാസുകൾ പൊടിപിടിച്ചാൽ പിന്നെ അവയുടെ മുകളിൽ നൗഷാദിെൻറ കരവിരുത് വിരിയും. ജോലിയുടെ ഇടവേളകളിൽ വരച്ച ചിത്രങ്ങളുടെ ശേഖരവും നൗഷാദിെൻറ കൈവശമുണ്ട്.
നാട്ടിൽനിന്ന് തന്നെ കലാരാംഗത്ത് കഴിവുതെളിയിച്ചിട്ടുണ്ടെങ്കിലും ജീവിതപ്രാരാബ്ധം മൂലം മണലാരണ്യത്തിലേക്ക് ജീവിതം പറിച്ചുനടേണ്ടിവന്ന അനേകരിൽ ഒരാളാണ് നൗഷാദ്. നാട്ടിൽ ഗാനമേളക്കും മറ്റും പോയിരുന്ന നൗഷാദ് കണ്ണൂർ ശരീഫിെൻറ കൂടെയടക്കം കോറസ് പാടിയിരുന്ന നാളുകളോർക്കുന്നു. എന്നാൽ, ജീവിതം ചോദ്യചിഹ്നമായപ്പോൾ ആദ്യം ബഹ്റൈനിലേക്കും പിന്നെ കുവൈത്തിലേക്കും വിമാനം കയറി. ചായക്കടക്കാരനായി ഖത്തറിലെത്തിയിട്ട് ഒരു വർഷമാവുന്നതേയുള്ളു. തെൻറ പാട്ടുേകട്ട് ചിലരൊക്കെ പരിപാടികൾക്ക് വിളിച്ചിരുന്നെങ്കിലും കടയിലെ തിരക്ക് കാരണം ഇതുവരെ ഒന്നിനും പോകാനായിട്ടില്ലെന്ന് നൗഷാദ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
കടയിലെ തിരക്കുപിടിച്ച ജോലിക്കിടയിലും മധുരമായി പാട്ടുപാട്ടുന്ന ഖത്തറിലെ ഈ പ്രവാസി കലാകാരനെ അധികമാരും അറിയില്ല. അവസരം ലഭിച്ചാൽ മികച്ച പാട്ടുകളുമായി ആസ്വാദകരെ തൃപ്തിപ്പെടുത്താനാവുമെന്ന വിശ്വാസമുണ്ട് ഇൗ കലാകാരന്. അതിനുള്ള അവസരം എന്നെങ്കിലുമൊരിക്കൽ തന്നെത്തേടി വരുമെന്ന പ്രതീക്ഷയിൽ തെൻറ ജോലി തുടരുകയാണ് നൗഷാദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.