സ്വകാര്യ സ്കൂളുകളിൽ സൗജന്യവും നിരക്കിളവുള്ളതുമായ സീറ്റുകൾക്ക് അപേക്ഷിക്കാം

​ദോഹ: സ്വകാര്യ സ്കൂളുകളുടെയും കിന്റർഗാർട്ടനുകളുടെയും സാമൂഹിക ഉത്തരവാദിത്ത പദ്ധതിയുടെ ഭാഗമായി സൗജന്യവും നിരക്കിളവുള്ളതുമായ സീറ്റുകൾക്ക് അപേക്ഷിക്കുന്നതിനുള്ള ഇലക്ട്രോണിക് രജിസ്ട്രേഷൻ ജനുവരി 20ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പദ്ധതി പ്രകാരം വിവിധ സ്വകാര്യ സ്കൂളുകളിലായി ആകെ 3,500 സൗജന്യവും നിരക്കിളവുള്ളതുമായ സീറ്റുകളാണ് ലഭ്യമാവുക. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി ഗ്രാജുവേഷൻ കഴിയുന്നത് വരെ ഈ ആനുകൂല്യം വിദ്യാർഥികൾക്ക് ലഭിക്കും.

​പൂർണമായും സൗജന്യമായ സീറ്റുകൾ, ​ഫീസ് നിരക്കിളവ് ലഭിക്കുന്ന സീറ്റുകൾ, ​ഭിന്നശേഷിക്കാർക്കായി മാറ്റിവെച്ചിട്ടുള്ള സൗജന്യ സീറ്റുകൾ, ​ഖത്തറി വിദ്യാർഥികൾക്കായുള്ള എജുക്കേഷൻ വൗച്ചർ സീറ്റുകൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി അർഹരായ വിദ്യാർഥികൾക്ക് രജിസ്റ്റർ ചെയ്യാം. തെരഞ്ഞെടുത്ത സ്കൂളുകളിൽ സൗജന്യ ഈവനിങ് എജുക്കേഷൻ പ്രോഗ്രാമുകളും ലഭ്യമാണ്. മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള വരുമാന പരിധിക്കുള്ളിലുള്ള എല്ലാ രാജ്യക്കാർക്കും അപേക്ഷിക്കാം.

​-ആർക്കൊക്കെ അപേക്ഷിക്കാം?

​സൗജന്യ സീറ്റുകൾ: കുടുംബത്തിന്റെ മാസവരുമാനം 10,000 ഖത്തർ റിയാലിൽ കൂടാൻ പാടില്ല.

​നിരക്കിളവുള്ള സീറ്റുകൾ: കുടുംബത്തിന്റെ മാസവരുമാനം 15,000 റിയാലിൽ താഴെയായിരിക്കണം.

​ഖത്തറി വിദ്യാർഥികൾ (വൗച്ചർ സീറ്റുകൾ): കുടുംബത്തിന്റെ മാസവരുമാനം 25,000 റിയാലിൽ കവിയരുത്.

​കൂടുതൽ വിവരങ്ങൾ:

​ബ്രിട്ടീഷ്, ഇന്ത്യൻ, അമേരിക്കൻ, നാഷനൽ കരിക്കുലങ്ങൾ പിന്തുടരുന്ന സ്കൂളുകളിൽ ഈ സൗകര്യം ലഭ്യമാണ്. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ജനുവരി 20 മുതൽ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. വിദ്യാഭ്യാസ രംഗത്ത് തുല്യത ഉറപ്പാക്കാനും സാമൂഹിക വികസനം ലക്ഷ്യമിട്ടുമുള്ള ഖത്തർ നാഷനൽ വിഷൻ 2030ന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.

Tags:    
News Summary - apply for free and subsidized seats in private schools

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.