അമീർ കപ്പ് ഫുട്ബാളിൽ മത്സരിക്കുന്ന അൽ ഷമാൽ എഫ്.സിയുടെ കോച്ച് ഡേവിഡ് പ്രാറ്റ്സ് വാർത്തസമ്മേളനത്തിൽ
ദോഹ: ഖത്തർ ക്ലബ് ഫുട്ബാളിലെ സൂപ്പർ പോരാട്ടമായ അമീർ കപ്പിൽ പ്രീക്വാർട്ടർ മത്സരങ്ങൾക്ക് ഞായറാഴ്ച തുടക്കം. ആഭ്യന്തര ക്ലബ് ഫുട്ബാളിലെ മുൻനിരക്കാരായ ടീമുകൾ രാജ്യത്തെ ഏറ്റവും ശ്രദ്ധേയമായ കിരീടത്തിനായി ഇനിയുള്ള ദിനങ്ങളിൽ കളത്തിലിറങ്ങും. ബുധനാഴ്ച വരെയാണ് പ്രീക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഞായറാഴ്ച അൽ തുമാമ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ അൽ ഷഹാനിയ- മിസൈമീറിനെയും, ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിലെ അങ്കത്തിൽ അൽ അഹ്ലി -ഖത്തർ എസ്.സിയെയും നേരിടും. വൈകുന്നേരം 5.15നും, രാത്രി 8.15നുമാണ് മത്സരങ്ങൾ.
തിങ്കളാഴ്ച അൽ ദുഹൈൽ -അൽ സൈലിയയെയും, അൽ റയ്യാൻ -ലുസൈലിനെയും നേരിടും. ചൊവ്വാഴ്ച അൽ ഗറാഫ-അൽഖോർ, അൽ സദ്ദ് -അൽ ഖർതിയാത്, ബുധനാഴ്ച അൽ വക്റ-ഉംസലാൽ, അൽ ഷമാൽ -അൽ അറബി എന്നിവർ തമ്മിലാണ് മത്സരങ്ങൾ.
മേയ് 13ന് ക്വാർട്ടർ ഫൈനലും, 18ന് സെമി ഫൈനലും, 24ന് ഫൈനലും അരങ്ങേറും.
അൽ സദ്ദാണ് നിലവിലെ ചാമ്പ്യന്മാർ. സീസണിൽ ഖത്തർ സ്റ്റാർസ് ലീഗ് കിരീടം കൂടിയണിഞ്ഞ അൽ സദ്ദ്, തുടർച്ചയായ കിരീട നേട്ടം എന്ന ലക്ഷ്യവുമായാണ് ബൂട്ടു കെട്ടുന്നത്. ഖത്തർ എസ്.സിയാണ് നിലവിലെ റണ്ണേഴ്സ് അപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.