ദോഹ: അമീരി ഗാർഡിൽ അംഗങ്ങളായ കുട്ടികൾക്കായുള്ള വേനൽകാല പരിപാടികൾക്ക് സമാപനം. ജൂലൈ ഏഴിന് ആരംഭിച്ച് രണ്ടാഴ്ച നീണ്ടുനിന്ന പരിപാടികൾക്കാണ് ബർസാൻ ക്യാമ്പിൽ സമാപനമായത്. 50ലധികം കുട്ടിക ളാണ് പങ്കെടുത്തത്. സമാപന ചടങ്ങിൽ ഓപറേഷൻ, ഇൻറലിജൻസ് ഗാർഡ്സ് അസി. കമാൻഡർ കേണൽ മിഷ്അൽ മുഹമ്മദ് അൽ അത്വിയ്യ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും നേതാക്കളും പങ്കെടുത്തു. സൈനികവൃത്തിയിൽ ചേരുന്നത് വഴി രാജ്യത്തിന് സേവനം ചെയ്യുന്നതിെൻറ പ്രാധാന്യം ഉയർത്തിക്കാട്ടിയും അതിലേക്ക് കുട്ടികളെ േപ്രാത്സാഹിപ്പിച്ചുംകൊണ്ടുള്ള പരിപാടികൾ ക്യാമ്പിെൻറ ഭാഗമായി നടന്നു.
കുട്ടികളുടെ ആത്മവിശ്വാസം, വിവിധ മേഖലകളിലെ കഴിവുകളും സാധ്യതകളും, നേതൃശേഷി, കായികശേഷി, സാമൂഹിക-സാംസ്കാരിക ബോധം തുടങ്ങിയവ വളർത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വ്യത്യസ്ത പരിപാടികൾ ക്യാമ്പിൽ കുട്ടികൾക്കായി അവതരിപ്പിച്ചു. ദേശീയ താൽപര്യങ്ങളും മൂല്യങ്ങളും വർധിപ്പിക്കുന്നതിനുള്ള പരിപാടികളും നടന്നു. കുട്ടികളുടെ കഴിവുകളും മറ്റും വളർത്തിയെടുക്കലാണ് അവരുടെ ഒഴിവ് സമയങ്ങൾ ഉപയോഗപ്പെടുത്തി സംഘടിപ്പിക്കുന്ന ക്യാമ്പിലൂടെ ലക്ഷ്യമിടുന്നതെന്ന് അമീരി ഗാർഡ് സമ്മർ ആക്ടിവിറ്റി കമ്മിറ്റി ചെയർമാൻ മേജർ ജാസിം അബ്ദുല്ല അൽ ഖുലൈഫി പറഞ്ഞു.
ഏഴു വയസ്സ് മുതൽ 12 വയസ്സു വരെയുള്ള 50ൽ അധികം കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. ഷൂട്ടിങ്, ഹോഴ്സ്ബാക് റൈഡിങ്, സാംസ്കാരിക മത്സരങ്ങൾ, മതപഠന ക്ലാസുകൾ എന്നിവ കുട്ടികൾക്കായി സംഘടിപ്പിെച്ചന്നും ക്യാപ്റ്റൻ ഖാലിദ് ഹസൻ അൽ സുവൈദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.