???? ???????? ????? ??????

അല്‍ വക്റയിലെ പേള്‍ സ്തൂപത്തിന്​ സ്​ഥലംമാറ്റം

ദോഹ: അല്‍ വക്റയിലെ പേള്‍ സ്തൂപത്തിന്​ സ്​ഥലംമാറ്റം. ഇനി അല്‍ വക്റ ഓള്‍ഡ് സൂഖില്‍ നിന്നും വക്റ തുറമുഖത്തേക്കുള ്ള വഴിയിലാണ്​ ഇനി സ്​തൂപം തലയുയര്‍ത്തി നില്‍ക്കുക. സ്തൂപം മാറ്റി സ്ഥാപിക്കുന്ന നടപടികള്‍ പൊതുമരാമത്ത് അതോറിറ ്റി അശ്ഗാല്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. നേരത്തെ അല്‍ ഫര്‍ദ റൗണ്ട് എബൗട്ടിലായിരുന്നു ഇതിൻെറ സ്ഥാനം.എക്സ്പ്രസ് വേ പദ്ധതിയുടെ ഭാഗമായി അല്‍ വക്റ മെയിന്‍ റോഡ് നവീകരണത്തിന് വേണ്ടിയാണ് പ്രൈവറ്റ് എന്‍ജിനിയറിംഗ് ഓഫിസിൻെറ സഹകരണത്തോടെ പേള്‍ സ്തൂപം സ്ഥാനം മാറ്റി സ്ഥാപിച്ചത്. അല്‍ വക്റ മെയിന്‍ റോഡ് വികസന പദ്ധതിയുടെ ഭാഗമായി പഴയ പേള്‍ റൗണ്ട് എബൗട്ട് മാറ്റുകയും പകരം സിഗ്നല്‍ നിയന്ത്രിത ഇൻറര്‍സെക്ഷനാക്കുകയും ചെയ്തു.


അല്‍വക്റ നഗരത്തിൻെറ ഇടമടയാളമായി പേള്‍ സ്തൂപം നിലനിര്‍ത്തണമെന്ന ജനങ്ങളുടെ ആഗ്രഹം മുന്‍നിര്‍ത്തിയാണ് മാറ്റി സ്ഥാപിച്ചത്. അല്‍ വക്റ നഗരത്തിൻെറ തീരദേശ പൈതൃകവും സംസ്ക്കാരവും ചരിത്രവും നിലനിര്‍ത്തുന്ന തരത്തിലാണ് സ്തൂപം അല്‍വക്റ ഓള്‍ഡ് സൂഖില്‍ സ്ഥാപിച്ചത്. ബന്ധപ്പെട്ട അധികാരികളുമായി ചേര്‍ന്ന് രാജ്യത്തിൻെറ വ്യത്യസ്ത മേഖലകളില്‍ അടിസ്ഥാന സൗകര്യ വികസനങ്ങളോടൊപ്പം സമാന്തരമായി നാടിൻെറ പാരമ്പര്യവും കാത്തുസൂക്ഷിക്കുകയെന്നതാണ് അശ്ഗാലി​​െൻറ നയം.പേള്‍ സ്തൂപമെന്നത് അല്‍ വക്റയെ സംബന്ധിച്ചിടത്തോളം കേവലം അടയാളം മാത്രമല്ല അതിനപ്പുറം നഗരത്തിൻെറ തീര സംസ്ക്കാരത്തില്‍ നിന്നും മുത്തുവാരല്‍ ചരിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് എണ്‍പതുകളുടെ അവസാനത്തില്‍ ഖത്തരി ഡിസൈനര്‍ പേള്‍ സ്തൂപം നിര്‍മിച്ചത്.

Tags:    
News Summary - al vakra-pearl-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.