ഖ​ത്ത​ർ സ്റ്റാ​ർ​സ് ലീ​ഗ് ജേ​താ​ക്ക​ളാ​യ അ​ൽ സ​ദ്ദ് ടീം ​അം​ഗ​ങ്ങ​ൾ ട്രോ​ഫി​യു​മാ​യി

അ​ൽ സ​ദ്ദ് സ്റ്റാ​ർ​സ് ലീ​ഗ് ജേ​താ​ക്ക​ൾ

ദോ​ഹ: സീ​സ​ൺ കൊ​ടി​യി​റ​ങ്ങാ​ൻ ഒ​രു മ​ത്സ​രം ബാ​ക്കി നി​ൽ​ക്കെ ഖ​ത്ത​ർ സ്റ്റാ​ർ​സ് ലീ​ഗ് കി​രീ​ടം ചൂ​ടി ചാ​മ്പ്യ​ൻ ക്ല​ബാ​യ അ​ൽ സ​ദ്ദ്. ബു​ധ​നാ​ഴ്ച രാ​ത്രി ന​ട​ന്ന ലീ​ഗി​ലെ 21ാമ​ത്തെ മ​ത്സ​ര​ത്തി​ൽ അ​ൽ ഷ​മാ​ലി​നെ മ​റു​പ​ടി​യി​ല്ലാ​ത്ത നാ​ല് ഗോ​ളി​ന് ത​ക​ർ​ത്തു​കൊ​ണ്ടാ​ണ് സീ​സ​ണി​ലെ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്. ക​ഴി​ഞ്ഞ സീ​സ​ണി​ൽ അ​ൽ ദു​ഹൈ​ൽ എ​സ്.​സി​ക്ക് മു​ന്നി​ൽ അ​ടി​യ​റ​വു വെ​ച്ച ചാ​മ്പ്യ​ൻ​പ​ട്ടം ഇ​ത്ത​വ​ണ വി​ജ​യ​ത്തു​ട​ർ​ച്ച​യോ​ടെ അ​ക്രം അ​ഫീ​ഫും ഹ​സ​ൻ അ​ൽ ഹൈ​ദോ​സും സം​ഘ​വും പോ​ക്ക​റ്റി​ലാ​ക്കി. 2021, 22 സീ​സ​ണു​ക​ളി​ൽ ലീ​ഗ് ജേ​താ​ക്ക​ളാ​യ അ​ൽ സ​ദ്ദ്, ക​ഴി​ഞ്ഞ സീ​സ​ണി​ൽ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, ഇ​ത്ത​വ​ണ 21 മ​ത്സ​ര​ങ്ങ​ളി​ൽ 15 ജ​യ​വും നാ​ല് സ​മ​നി​ല​യും ര​ണ്ട് തോ​ൽ​വി​യു​മാ​യി ഇ​തി​ന​കം 49 പോ​യ​ന്റ് നേ​ടി. ലീ​ഗ് ജേ​താ​ക്ക​ളെ​ന്ന നി​ല​യി​ൽ അ​ൽ സ​ദ്ദി​ന് എ.​എ​ഫ്.​സി ചാ​മ്പ്യ​ൻ​സ് ലീ​ഗ് എ​ലൈ​റ്റ് സ്റ്റേ​ജി​ൽ പ​ന്തു​ത​ട്ടാം. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള അ​ൽ റ​യാ​ന് 44 പോ​യ​ന്റാ​ണു​ള്ള​ത്. അ​ൽ ഗ​റാ​ഫ (44പോ​യ​ന്റ്), അ​ൽ വ​ക്റ (38), എ​ന്നി​വ​ർ​ക്കു പി​ന്നി​ലാ​ണ് ക​ഴി​ഞ്ഞ സീ​സ​ൺ ജേ​താ​ക്ക​ളാ​യ അ​ൽ ദു​ഹൈ​ലി​ന്റെ (28) സ്ഥാ​നം. സീ​സ​ണി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ഞാ​യ​റാ​ഴ്ച അ​ൽ സ​ദ്ദും അ​ൽ റ​യാ​നും ഏ​റ്റു​മു​ട്ടും. ഷ​മാ​ലി​നെ​തി​രെ ഹ​സ​ൻ അ​ൽ ഹൈ​ദോ​സ്, അ​ക്രം അ​ഫീ​ഫ്, ഗോ​ൺ​സാ​ലോ പ്ലാ​റ്റ, പൗ​ളോ റോ​സ എ​ന്നി​വ​ർ സ്​​കോ​ർ ചെ​യ്തു.

Tags:    
News Summary - Al Sadd Officially Crowned 2023-2024 Season Expo Stars League Champions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.