സിറിയൻ ജനതക്ക് മാനുഷിക, വികസന സഹായങ്ങളെത്തിക്കുന്ന വിഷയത്തിൽ സംയുക്ത ഏകോപനത്തിനുള്ള മാർഗങ്ങളെക്കുറിച്ച് ഖത്തർ, ഫ്രാൻസ് പ്രതിനിധികൾ ചർച്ച നടത്തിയപ്പോൾ
ദോഹ: സിറിയൻ ജനതക്ക് മാനുഷിക, വികസന സഹായങ്ങളെത്തിക്കുന്ന വിഷയത്തിൽ സംയുക്ത ഏകോപനത്തിനുള്ള മാർഗങ്ങളെക്കുറിച്ച് ഖത്തറും ഫ്രാൻസും ചർച്ച നടത്തി.
ഖത്തർ സന്ദർശിക്കുന്ന സിറിയയിലെ ഫ്രഞ്ച് പ്രത്യേക പ്രതിനിധി ബ്രിജിത്ത് കുർമിയുമായി വിദേശകാര്യ മന്ത്രാലയം, ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെന്റ്, എജുക്കേഷൻ എബൗ ഓൾ, ഖത്തർ ചാരിറ്റി എന്നിവയുടെ പ്രതിനിധികൾ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വിഷയമായത്. ഖത്തറിലെ ഫ്രാൻസ് അംബാസഡർ ജീൻ ബാപ്റ്റിസ്റ്റ് ഫെയ്‌വറും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.