ദോഹ: ‘ഗൾഫ്മാധ്യമം’ റമദാൻ പ്രത്യേക പതിപ്പ് ആയ ‘അഹ്ലൻ റമദാൻ’ െഎ.സി.ബി.എഫ് പ്ര സിഡൻറ് പി.എൻ ബാബുരാജൻ സാമൂഹിക സാംസ്കാരിക പ്രവർത്തകൻ ഗോപിനാഥ് കൈന്താറിന് നൽകി പ്രകാശനം ചെയ്തു. ഗൾഫ്മാധ്യമം ദോഹ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മാധ്യമം–മീഡിയാവൺ എക്സിക്യുട്ടീവ് കമ്മിറ്റി ചെയർമാൻ റഹീം ഒാമശ്ശേരി, അഡ്മിൻ–മാർക്കറ്റിങ് മാനേജർ ആർ.വി. റഫീഖ്, ന്യൂസ് ബ്യൂറോ ഇൻ ചാർജ് ഒ. മുസ്തഫ എന്നിവർ പെങ്കടുത്തു.
66 പേജുകളോടെ ബഹുവർണത്തിലുള്ള ബുക്ക്ലെറ്റാണ് ‘അഹ്ലൻ റമദാൻ’. പ്രശസ്തരുടെയും സാധാരണക്കാരുടെയും വ്യത്യസ്ത മേഖലയിലുള്ളവരുടെയും കഥകളും അനുഭവങ്ങളും കൊണ്ട് സമ്പന്നമാണ് പതിപ്പ്. ഇന്ന് പത്രത്തോടൊപ്പം സൗജന്യമായി വായനക്കാരുടെ കൈകളിൽ എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.