അ​ദീ​ബ് അ​ഹ​മ്മ​ദ്

വാ​ഷി​ങ്ട​ൺ പോ​സ്റ്റി​ന്റെ ആ​ഗോ​ള എ.​ഐ കൗ​ൺ​സി​ലി​ലേ​ക്ക് അ​ദീ​ബ് അ​ഹ​മ്മ​ദും

ദോ​ഹ: പ്ര​മു​ഖ ആ​ഗോ​ള മാ​ധ്യ​മ​മാ​യ വാ​ഷി​ങ്ട​ൺ പോ​സ്റ്റി​ന്റെ ഗ​വേ​ഷ​ണ-​ഉ​പ​ദേ​ശ​ക വി​ഭാ​ഗ​മാ​യ വാ​ഷി​ങ്ട​ൻ പോ​സ്റ്റ് ഇ​ന്റ​ലി​ജ​ൻ​സ് രൂ​പീ​ക​രി​ച്ച ‘എ.​ഐ ആ​ൻ​ഡ് ടെ​ക്നോ​ള​ജി കൗ​ൺ​സി​ലി​ലേ​ക്ക്’ ലു​ലു ഫി​നാ​ൻ​ഷ്യ​ൽ ഹോ​ൾ​ഡി​ങ്സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ അ​ദീ​ബ് അ​ഹ​മ്മ​ദി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് (എ.​ഐ), വി​കേ​ന്ദ്രീ​കൃ​ത സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ, ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​നം എ​ന്നി​വ​യി​ലൂ​ടെ ആ​ഗോ​ള ന​യ​രൂ​പീ​ക​ര​ണ​ത്തി​നും വ്യ​വ​സാ​യ ന​വീ​ക​ര​ണ​ത്തി​നു​മാ​യി അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​മു​ഖ​രു​ടെ കൂ​ട്ടാ​യ്മ​യാ​ണി​ത്.

മേ​ഖ​ല​യി​ൽ നി​ന്ന് ഈ ​ആ​ഗോ​ള കൗ​ൺ​സി​ലി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ആ​ദ്യ​ത്തെ ബി​സി​ന​സ് നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​ണ് അ​ദീ​ബ് അ​ഹ​മ്മ​ദ്. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് അ​ധി​ഷ്ഠി​ത ക​ണ്ടു​പി​ടി​ത്ത​ങ്ങ​ൾ, ഡി​ജി​റ്റ​ൽ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ, അ​ടു​ത്ത ജ​ന​റേ​ഷ​ൻ സാ​മ്പ​ത്തി​ക വ്യ​വ​സ്ഥ​ക​ൾ എ​ന്നി​വ​യി​ൽ അ​തി​വേ​ഗം ആ​ഗോ​ള കേ​ന്ദ്ര​മാ​യി വ​ള​രു​ന്ന മി​ഡി​ൽ ഈ​സ്റ്റി​ന്റെ​യും പ​ശ്ചി​മേ​ഷ്യ​യു​ടെ​യും കാ​ഴ്ച​പ്പാ​ടു​ക​ൾ കൗ​ൺ​സി​ലി​ൽ പ​ങ്കു​വെ​ക്കാ​ൻ ഇ​ദ്ദേ​ഹ​ത്തി​ന്റെ സാ​ന്നി​ധ്യം വ​ഴി​യൊ​രു​ക്കും. ആ​ഗോ​ള ത​ല​ത്തി​ൽ എ.​ഐ ച​ർ​ച്ച​ക​ളി​ൽ സാ​മ്പ​ത്തി​ക സേ​വ​ന​ങ്ങ​ൾ​ക്കും ക്രോ​സ്-​ബോ​ർ​ഡ​ർ പേ​യ്‌​മെ​ന്റ് സം​വി​ധാ​ന​ങ്ങ​ൾ​ക്കു​മു​ള്ള പ്രാ​ധാ​ന്യം വ​ർ​ധി​ച്ചു​വ​രു​ന്ന​തി​ന്റെ പ്ര​തി​ഫ​ല​നം കൂ​ടി​യാ​ണ് ഈ ​നി​യ​മ​നം.

അ​ദീ​ബ് അ​ഹ​മ്മ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ലു​ലു ഫി​നാ​ൻ​ഷ്യ​ൽ ഹോ​ൾ​ഡി​ങ്സ് ജി.​സി.​സി, ഇ​ന്ത്യ​ൻ ഉ​പ​ഭൂ​ഖ​ണ്ഡം, ഏ​ഷ്യ പ​സ​ഫി​ക് മേ​ഖ​ല​ക​ളി​ൽ ഡി​ജി​റ്റ​ൽ സാ​മ്പ​ത്തി​ക സേ​വ​ന​ങ്ങ​ൾ, ഫി​ൻ​ടെ​ക് ന​വീ​ക​ര​ണം എ​ന്നി​വ​യി​ൽ വ​ലി​യ മു​ന്നേ​റ്റ​മാ​ണ് ന​ട​ത്തി​യി​ട്ടു​ള്ള​ത്. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സി​ന്റെ ഭാ​വി നി​ർ​ണ്ണ​യി​ക്ക​പ്പെ​ടു​ക ന​വീ​ക​ര​ണ​വും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ആ​ഗോ​ള ക​ണ​ക്റ്റി​വി​റ്റി​യും ഒ​രേ​പോ​ലെ സം​യോ​ജി​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന മേ​ഖ​ല​ക​ളി​ലൂ​ടെ​യാ​യി​രി​ക്കു​മെ​ന്ന് അ​ദീ​ബ് അ​ഹ്മ​ദ് പ​റ​ഞ്ഞു. ദീ​ർ​ഘ​വീ​ക്ഷ​ണ​മു​ള്ള നേ​തൃ​ത്വ​വും അ​തി​വേ​ഗം വി​ക​സി​ക്കു​ന്ന സാ​മ്പ​ത്തി​ക വ്യ​വ​സ്ഥ​യും മു​ൻ​നി​ർ​ത്തി ജി.​സി.​സി​യും മി​ഡി​ൽ ഈ​സ്റ്റും ഈ ​രം​ഗ​ത്തെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളാ​യി ഉ​യ​ർ​ന്നു​വ​രു​ക​യാ​ണ്. ആ​ഗോ​ള വാ​ണി​ജ്യം, ധ​ന​കാ​ര്യം, ജ​ന​ങ്ങ​ളു​ടെ ച​ല​നാ​ത്മ​ക​ത എ​ന്നി​വ​യു​ടെ കേ​ന്ദ്ര​ബി​ന്ദു​വാ​യി നി​ൽ​ക്കു​ന്ന ഒ​രു മേ​ഖ​ല​യി​ൽ നി​ന്നു​ള്ള പ​ങ്കാ​ളി​ത്തം കൗ​ൺ​സി​ലി​ൽ എ​ത്തി​ക്കാ​ൻ സാ​ധി​ക്കു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - Adeeb Ahmed joins The Washington Post's Global AI Council

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.