പരിസ്ഥിതി സംരക്ഷിത മേഖലയിൽ അതിക്രമിച്ചുകയറിയതിന്
മന്ത്രാലയം പിടിച്ചെടുത്ത വാഹനം
ദോഹ: പരിസ്ഥിതി ലോല മേഖലയിൽ അതിക്രമിച്ചുകയറിയ വാഹനം പരിസ്ഥിതി മന്ത്രാലയം പിടിച്ചെടുത്തു. പുൽമേടുകളും കണ്ടലുകളും നിറഞ്ഞ സംരക്ഷിത മേഖലയിലൂടെ വാഹനമോടിച്ചത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് പരിസ്ഥിതി മന്ത്രാലയം നിരീക്ഷണ വിഭാഗമാണ് വാഹനം കസ്റ്റഡിയിലെടുത്തത്.
പിടിച്ചെടുത്ത വാഹനത്തിനും ഉടമക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ ട്വീറ്റ് ചെയ്തു. ഖത്തറിന്റെ പരിസ്ഥിതി സംരക്ഷിക്കുന്നതിനായി പുല്‍മേടുകളിലും സംരക്ഷിത വനപ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രകൃതിദത്ത മേഖലകളിലും വാഹനങ്ങള്‍ ഓടിക്കരുതെന്നും പകരം നിർദിഷ്ട റോഡുകള്‍ ഉപയോഗിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.