പേള്‍ ഖത്തറിലെ ഹോട്ടലില്‍ നിന്ന് കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തു ശേഖരം പിടിച്ചു

ദോഹ: പേള്‍ ഖത്തറിലെ ഹോട്ടലില്‍ നിന്ന് കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളുടെ വന്‍ശേഖരം പിടികൂടി. ഹോട്ടലിലെ രഹസ്യ ഗോഡൗണില്‍ സൂക്ഷിച്ച മൂന്നര ക്വിന്‍റല്‍ വരുന്ന ഭക്ഷ്യോല്‍പന്നങ്ങളാണ് മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയം പരിശോധനയില്‍ കണ്ടത്തെിയത്. 
ആളുകള്‍ക്ക് പെട്ടെന്ന് എത്തിപ്പെടാന്‍ പ്രയാസമുള്ള സ്ഥലത്തായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്. ഹോട്ടല്‍ ഭക്ഷണത്തോടൊപ്പവും പാനീയങ്ങള്‍ക്കൊപ്പവും ചേര്‍ക്കുന്ന കോണ്‍സെന്‍ററേറ്റ്, ഫ്ളേവറുകള്‍, ജ്യൂസുകള്‍, സലാഡ് ഡ്രസിങ്, മീറ്റ് ഡ്രസിങ്, ബ്ളു ചീസ്, സോസ് എന്നിവയാണ് പിടികൂടിയതെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. 
പരിശോധന ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ സുരക്ഷവിഭാഗത്തെ അറിയിച്ചിട്ടുണ്ട്. 
ഹോട്ടലിനെതിരെയും ഹോട്ടല്‍ മാനേജര്‍ക്കെതിരെയും നടപടിയുണ്ടാകും. നിയമനടപടികള്‍ക്കായി കേസ് നീതിന്യായ വകുപ്പിന് കൈമാറിയിട്ടുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.